തളിപ്പറമ്പ്: സംസ്ഥാന സർക്കാർ വനിത-ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ ഉജ്ജ്വല ബാല്യം പുരസ്കാരം കരസ്ഥമാക്കി കുറുമാത്തൂരിലെ കെ.വി. മെസ്ന നാടിെൻറ അഭിമാനമായി.
കല, സാഹിത്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ആറിനും 18നും ഇടയിൽ പ്രായമുള്ളവർക്കാണ് സർക്കാർ ഉജ്ജ്വല ബാല്യം പുരസ്കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.
30 ദിവസംകൊണ്ട് 30 പുസ്തകങ്ങൾ വായിച്ച ഈ പ്രതിഭയെ എ.പി.ജെ. അബ്ദുൽ കലാം റിസർച് സെൻറർ ജില്ലയിലെ ഏറ്റവും മികച്ച വായനക്കാരിയായി തിരഞ്ഞെടുത്തിരുന്നു. ഈ വർഷത്തെ മുല്ലനേഴി കാവ്യപ്രതിഭ പുരസ്കാരം ഉൾപ്പെടെ നിരവധി സാഹിത്യ നേട്ടങ്ങളും മെസ്ന കൈവരിച്ചിട്ടുണ്ട്.
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ടാഗോറിലെ അധ്യാപകൻ കെ.വി. മെസ്മർ-കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.കെ. ബീന ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.