കോടിയേരിക്ക് സ്മാരകമായി ചൊക്ലിയിൽ ലൈബ്രറി ഒരുങ്ങുന്നു

ത​ല​ശ്ശേ​രി: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് സ്മാ​ര​ക​മാ​യി ചൊ​ക്ലി​യി​ൽ ലൈ​ബ്ര​റി ഒ​രു​ങ്ങു​ന്നു. നാ​ട്ടു​കൂ​ട്ടാ​യ്മ​യി​ലൂ​ടെ ചൊ​ക്ലി​യി​ലെ മൊ​യാ​രം മ​ന്ദി​ര​ത്തി​ൽ സ​ജ്ജീ​ക​രി​ച്ച കോ​ടി​യേ​രി സ്മാ​ര​ക ലൈ​ബ്ര​റി തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചെ​റു​ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ ന​ല്ല സ​ഹ​ക​ര​ണ​മാ​ണ് നാ​ട്ടു​കാ​രി​ൽനി​ന്ന് ല​ഭി​ച്ച​ത്. പു​സ്ത​ക സ​മ​ർ​പ്പ​ണം എ​ന്ന കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നാ​ലാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ക്കാ​ൻ സാ​ധി​ച്ച​താ​യും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

മി​ക​ച്ച റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി, ആ​ധു​നി​ക ഇ​ല​ക്ട്രോ​ണി​ക്സ് ഇ​ന്റ​ർ​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന-​ഗ​വേ​ഷ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ലൈ​ബ്ര​റി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഭാ​വി​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​വു​ന്ന വി​ധം ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നും ല​ക്ഷ്യ​മു​ണ്ട്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്റ് ഡോ. ​എ.​പി. ശ്രീ​ധ​ര​ൻ, സെ​ക്ര​ട്ട​റി സി​റോ​ഷ് ലാ​ൽ ദാ​മോ​ദ​ര​ൻ, പ്ര​സീ​ദ ര​വീ​ന്ദ്ര​ൻ, ഷി​ജു പു​തു​ശ്ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​

Tags:    
News Summary - A library is being prepared at Chokli as a memorial to Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.