തലശ്ശേരി: തലശ്ശേരി കടപ്പുറത്തെ ജൂബിലി ചില്ലറ മത്സ്യമാർക്കറ്റ് പരിസരം മലിനമയം. മാർക്കറ്റിന് പുറത്തെ നടവഴിയിൽ സജ്ജമാക്കിയ ഷെഡിലാണ് ഇപ്പോഴുള്ള മത്സ്യവിൽപന. ഇവിടെ മലിനജലം റോഡിന്റെ ഒരുവശത്ത് തളം കെട്ടിനിൽക്കുകയാണ്. മാർക്കറ്റിൽ മത്സ്യം വാങ്ങാനെത്തുന്നവർക്ക് ഇത് ദുരിതമാവുകയാണ്. മലിനജലം കൃത്യമായി ഓടയിലേക്ക് ഒഴുക്കാനുള്ള സംവിധാനം ഇവിടെയില്ല. മാർക്കറ്റിലെ ടൈൽ മാറ്റുന്നതിനാണ് പുറത്ത് വിൽപനക്കുള്ള താൽക്കാലിക സംവിധാനമൊരുക്കിയത്. മാർക്കറ്റിലെ അറ്റകുറ്റപ്പണി എന്ന് തീരുമെന്ന് ഒരു നിശ്ചയവുമില്ല. മഴ പെയ്താൽ മലിനജലം റോഡ് മുഴുവൻ പരക്കും. ഇത് ശുചീകരിക്കാൻ ആര് മുൻകൈയെടുക്കുമെന്ന് ചോദ്യചിഹ്നമാവുകയാണ്.
മാംസവിൽപനക്കായി സജ്ജീകരിച്ച മാർക്കറ്റിന്റെ മുകളിലെ നില ഒഴിഞ്ഞുകിടക്കുകയാണ്. മാർക്കറ്റ് നിർമിച്ചത് മുതൽ ഈ ഭാഗം ആർക്കും വേണ്ടാതായി. മുകൾനിലയിൽ ആളുകൾ വരാൻ മടിക്കുമെന്നതാണ് വ്യാപാരത്തിന് കച്ചവടക്കാരെ പിന്തിരിപ്പിക്കുന്നത്. ഉള്ള സംവിധാനം കൃത്യമായി ഉപയോഗപ്പെടുത്താൻ നഗരസഭ അധികൃതരും വലിയ താൽപര്യമെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.