അ​ഖി​ല കേ​ര​ള വ​നി​ത ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ക സ​മി​തി യോ​ഗം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അഖില കേരള വനിത ടി 20 ക്രിക്കറ്റ് ടൂർണമെന്റ്: സംഘാടക സമിതിയായി

തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ഏപ്രിലിൽ തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന അഖില കേരള വനിത ക്രിക്കറ്റ് ടൂർണമെന്റിന് സംഘാടക സമിതിയായി. 20 ഓവർ വീതമുള്ള പ്രൈസ് മണി ക്രിക്കറ്റ് ടൂർണമെന്റ് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.

തലശ്ശേരി ടൗൺ ക്രിക്കറ്റ് ക്ലബിന്റെയും ബി.കെ 55 ക്രിക്കറ്റ് ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് ടൂർണമെന്റ്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു വനിത ക്രിക്കറ്റ് ടൂർണമെന്റിന് വേദിയൊരുങ്ങുന്നത്.ലീഗ് - കം - നോക്കൗട്ട് അടിസ്ഥാനമാക്കിയുള്ള ടൂർണമെന്റിൽ 15 അംഗങ്ങൾ വീതമുള്ള എട്ട് ടീമുകളാണ് മാറ്റുരക്കുക. വിജയികൾക്കും റണ്ണേഴ്സ് അപ്പിനും നൽകുന്ന ട്രോഫികളും മറ്റ് എല്ലാ വ്യക്തിഗത അവാർഡുകളും കോടിയേരിയുടെ നാമധേയത്തിലായിരിക്കും നൽകുക.

ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്കാണ് രൂപം നൽകിയിട്ടുള്ളത്. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യരക്ഷാധികാരിയും തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി സംഘാടക സമിതി ചെയർമാനുമാണ്. എ.കെ. രമ്യ വൈസ് ചെയർപേഴ്സനും ടൗൺ ക്രിക്കറ്റ് ക്ലബ് സെക്രട്ടറി സന്തോഷ് പച്ച ജനറൽ കൺവീനറും ജസ്ബീർ പറക്കോടൻ ട്രഷററുമായി 101 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ടൂർണമെന്റിന്റെ മേൽനോട്ടം വനിതകൾക്കാണ്.

നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി മുഖ്യാതിഥിയായി.

എ.കെ. രമ്യ, ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.സി.എം. ഫിജാസ് അഹമ്മദ്, മുൻ പ്രസിഡന്റ് കെ. സുരേഷ് ബാബു, കെ.സി.എ മുൻ ജോ.സെക്രട്ടറി പി.വി. സിറാജുദ്ദീൻ, വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ, സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡന്റ് എസ്.ടി. ജയ്സൺ, നഗരസഭ കൗൺസിലർമാരായ ടി.പി. ഷാനവാസ്, എ.ടി. ഫിൽഷാദ് എന്നിവർ സംസാരിച്ചു. അക്ഷയ സദാനന്ദൻ സ്വാഗതവും വിനീത റോച്ച നന്ദിയും പറഞ്ഞു.

Tags:    
News Summary - All Kerala Women's T20 Cricket Tournament organizing committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.