അണ്ടലൂർ ഉത്സവത്തിന് മുന്നോടിയായി എത്തിയ മൺപാത്രങ്ങൾ

അണ്ടലൂർ ഉത്സവത്തിന് ഒരുക്കം തുടങ്ങി

ത​ല​ശ്ശേ​രി: അ​ണ്ട​ലൂ​ർ​കാ​വ് തി​റ​യു​ത്സ​വ​ത്തി​നാ​യി ധ​ർ​മ​ടം പ​ഞ്ചാ​യ​ത്ത് ദേ​ശ​ക്കാ​ർ ഒ​രു​ക്കം തു​ട​ങ്ങി. ഗൃ​ഹ​ങ്ങ​ളി​ലെ​ങ്ങും ചാ​യം​തേ​ച്ച് മി​നു​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. വീ​ടു​ക​ളി​ൽ ഉ​ത്സ​വ​കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കാ​നു​ള്ള പു​ത്ത​ൻ മ​ൺ​ക​ല​ങ്ങ​ൾ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് വി​ൽ​പ​ന​ക്കാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ത​വ​ണ മു​ട​ങ്ങി​യ തി​റ​യു​ത്സ​വം ശോ​ഭ​യോ​ടെ കൊ​ണ്ടാ​ട​ണ​മെ​ന്നാ​ണ് ദേ​ശ​ക്കാ​രു​ടെ ആ​ഗ്ര​ഹം. ഇ​തി​നാ​യി ധ​ർ​മ​ടം ഗ്രാ​മ​ത്തി​ൽ നേ​ര​ത്തെ ഒ​രു​ക്കം തു​ട​ങ്ങി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും കോ​വി​ഡ് ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ലും ഉ​ത്സ​വം മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ചാ​ര സ്ഥാ​നി​ക​രു​ടെ​യും പെ​രു​വ​ണ്ണാ​ൻ​മാ​രു​ടെ​യും യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്നി​രു​ന്നു. ധ​ർ​മ​ട​ത്തെ സ​ർ​വ​ക​ക്ഷി​ക​ളും ഉ​ത്സ​വ​ന​ട​ത്തി​പ്പി​നാ​യി യോ​ഗം​ചേ​രും.

Tags:    
News Summary - andaloor festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.