ലോറിയിടിച്ച് തകർന്ന കൊടുവള്ളി റെയിൽവേ ഗേറ്റ്

മെക്കാനിക്കൽ ജീവനക്കാർ നേരെയാക്കുന്നു

കൊടുവള്ളി റെയിൽവേ ഗേറ്റിൽ വീണ്ടും അപകടം

ത​ല​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള കൊ​ടു​വ​ള്ളി റെ​യി​ൽ​വേ ഗേ​റ്റി​ൽ വീ​ണ്ടും അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ൽനി​ന്നെ​ത്തി​യ ച​ര​ക്കു​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. റോ​ഡി​ന്റെ ക​യ​റ്റ​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട് പി​ന്നോ​ട്ടോ​ടി​യ ലോ​റി റെ​യി​ൽ​വേ ഗേ​റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ റോ​ഡ് -റെ​യി​ൽ ഗ​താ​ഗ​തം കു​രു​ക്കി​ലാ​യി. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത സം​വി​ധാ​നം മ​ണി​ക്കൂ​റു​ക​ളോ​ളം താളംതെറ്റി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്താ​ൽ ഗേ​റ്റി​ന്റെ ലോ​ക്ക് ത​ക​ർ​ന്ന​തി​നാ​ൽ സി​ഗ്‌​ന​ൽ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ട്രെ​യി​നു​ക​ളു​ടെ യാ​ത്ര​യും വൈ​കി.

നി​റ​യെ ലോ​ഡു​മാ​യി മ​മ്പ​റം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഗേ​റ്റ് ക​ട​ന്ന് ക​യ​റ്റം ക​യ​റു​ന്ന​തി​നി​ട​യി​ലു​ള്ള ഹ​മ്പി​ൽ ക​യ​റു​മ്പോ​ൾ ലോ​റി മു​ന്നോ​ട്ടു പോ​വാ​തെ പി​ന്നോ​ട്ടു​വ​ന്ന് ഗേ​റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗേ​റ്റ് ലോ​ക്കാ​ക്കു​ന്ന തൂ​ണി​നാ​ണ് ലോ​റി​യി​ടി​ച്ച​ത്. ഇ​തോ​ടെ ലോ​ക്ക് സം​വി​ധാ​ന​വും ട്രെ​യി​ൻ ക​ട​ന്നു​പോ​വാ​നാ​യി ന​ൽ​കേ​ണ്ട സി​ഗ്ന​ൽ സം​വി​ധാ​ന​വും ത​ക​രാ​റി​ലാ​യി.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വേ​ണ്ട ട്രെ​യി​നു​ക​ൾ സി​ഗ്ന​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഔ​ട്ട​റി​ൽ നി​ന്നു. പി​ന്നീ​ട് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ഇ​രു ഭാ​ഗ​ങ്ങ​ളി​ലു​മെ​ത്തി പ​ച്ച​ക്കൊ​ടി വീ​ശി ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു.

അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച് ഗേ​റ്റ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ആ​ർ.​പി.​എ​ഫ് കേ​സെ​ടു​ത്തു. ആ​ർ.​പി.​എ​ഫ് എ​സ്.​ഐ പി.​വി. മ​നോ​ജ് കു​മാ​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​ടു​വ​ള്ളി ഗേ​റ്റി​ൽ വാ​ഹ​ന​മി​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ പ​തി​വാ​കു​ക​യാ​ണ്. ഇ​തി​ന് മു​മ്പും നി​ര​വ​ധി ത​വ​ണ ഇ​വി​ടെ അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഗേ​റ്റ് ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നുകി​ട​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​മ്പോ​ൾ ക​ണ്ണൂ​ർ-​ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു​ള​ള യാ​ത്ര മ​ണി​ക്കൂ​റു​ക​ളോ​ളം ദു​ഷ്ക​ര​മാ​യി മാ​റു​ന്ന അ​വ​സ്ഥ​യാ​ണ്. റെ​യി​ൽ​വേ മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​രെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷം ഉ​ച്ച ക​ഴി​ഞ്ഞാ​ണ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.c

Tags:    
News Summary - Another accident at Koduvalli railway gate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.