സി​റാ​ജ്

പീഡനശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: 11 വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പി​ലാ​ക്കൂ​ൽ സ്വ​ദേ​ശി സി.​പി. സി​റാ​ജി​നെ​യാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ സ്കൂ​ളി​ലെ​ത്തു​ന്ന ഓ​ട്ടോ​യു​ടെ ഡ്രൈ​വ​റാ​ണ് ഇ​യാ​ൾ. ഓ​ട്ടോ​റി​ക്ഷ​യി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് കു​ട്ടി ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തി​നി​ട​യി​ൽ സി​റാ​ജി​നെ ആക്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ​തി​രെ​യും പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ർ​ദ്ദ​ന​മേ​റ്റ സി​റാ​ജ് ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags:    
News Summary - attempt to sexual assault -Auto driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.