വഴിതടയൽ സമരം; സംഘ്​പരിവാർ നേതാക്കൾക്കെതിരെ കേസ്

ത​ല​ശ്ശേ​രി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ണ്ട​ലൂ​ർ കാ​വി​ന​ടു​ത്ത് റോ​ഡി​ൽ കൂ​ട്ടം​ചേ​ർ​ന്ന് കു​ത്തി​യി​രു​ന്ന് മാ​ർ​ഗ​ത​ട​സ്സം സൃ​ഷ്​​ടി​ച്ച​തി​ന് സം​ഘ്​​പ​രി​വാ​ർ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ ധ​ർ​മ​ടം പൊ​ലീ​സ് കേ​സെ​ടു​ത്തു.

നേ​താ​ക്ക​ളാ​യ വി. ​മ​ണി​വ​ർ​ണ​ൻ, പി.​വി. ശ്യാം​മോ​ഹ​ൻ, ഇ.​വി. അ​ഭി​ലാ​ഷ്, ദി​വ്യ ചെ​ള്ള​ത്ത്, വി. ​പ്രീ​ജ, എ. ​ജി​ന​ച​ന്ദ്ര​ൻ, സി. ​സു​ജേ​ഷ് തു​ട​ങ്ങി തി​രി​ച്ച​റി​ഞ്ഞ 15പേ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 200 ആ​ളു​ക​ൾ​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്ത​ത്.

അ​ണ്ട​ലൂ​ർ കാ​വി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച നാ​മ​ജ​പ​യാ​ത്ര ന​ട​ത്തി​യ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും കാ​വി​ന് സ​മീ​പം പൂ​വാ​ട​ൻ പ്ര​കാ​ശ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന​ടു​ത്ത് പൊ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ഈ ​സ​മ​യം റോ​ഡി​ൽ കു​ത്തി​യി​രു​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.