കെ.ജി. സുബ്രഹ്മണ്യൻ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയന്

തലശ്ശേരി: 1924ൽ കൂത്തുപറമ്പിൽ ജനിച്ച് ഗുജറാത്തിലെ വഡോദരയിൽ അന്തരിച്ച പ്രസിദ്ധ ചിത്രകാരൻ കെ.ജി. സുബ്രഹ്മണ്യത്തിെൻറ പേരിൽ പാലയാട് മൾട്ടിമീഡിയ ആർട്ടിസ്​റ്റ്​ ഫോറവും സൗഹൃദ കൂട്ടായ്മയും ഏർപ്പെടുത്തിയ പ്രഥമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയന്. 25,000 രൂപയും മൾട്ടിമീഡിയ ആർട്ടിസ്​റ്റ്​ ഫോറം രൂപകൽപന ചെയ്ത പെയിൻറിങ്ങുമാണ് അവാർഡ്.

രണ്ടുതവണയുണ്ടായ പ്രളയത്തിൽനിന്നും നിപ, കോവിഡ്​ രോഗങ്ങളിൽനിന്നും​ കേരളത്തെ അതിജീവന പാതയിലേക്ക് നയിച്ചതിനാണ് മുഖ്യമന്ത്രിക്ക് അവാർഡ് നൽകുന്നത്. 1941ൽ മദ്രാസ് പ്രസിഡൻസി കോളജിൽ പഠിച്ചുകൊണ്ടിരിക്കെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത്​ ജയിൽവാസം വരിച്ച സ്വാതന്ത്ര്യസമര സേനാനി കൂടിയായ കെ.ജി.എസിന് പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രിക്ക് അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - Chief Minister Pinarayi Vijayan receives KG Subramanian Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.