സെഞ്ച്വറി നേടിയ കണ്ണൂർ

ക്യാപ്റ്റൻ ഒമർ അബൂബക്കർ

കോഴിക്കോടിന് ഒന്നാം ഇന്നിങ്ങ്സ് ലീഡ്

ത​ല​ശ്ശേ​രി: കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 23 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​മേ​ഖ​ല അ​ന്ത​ർ ജി​ല്ല ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ആ​തി​ഥേ​യ​രാ​യ ക​ണ്ണൂ​രി​നെ​തി​രെ കോ​ഴി​ക്കോ​ടി​ന് ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ്. ത​ലേ​ദി​വ​സ സ്കോ​റാ​യ മൂ​ന്ന് വി​ക്ക​റ്റി​ന് 54 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച ക​ണ്ണൂ​ർ ആ​ദ്യ ഇ​ന്നി​ങ്സി​ൽ 42.4 ഓ​വ​റി​ൽ 136 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. പാ​ർ​ഥി​വ് ജ​യേ​ഷ് 49 റ​ൺ​സും എം.​എ​ൻ. നീ​ര​ജ് കു​മാ​ർ 31 റ​ൺ​സു​മെ​ടു​ത്തു. കോ​ഴി​ക്കോ​ടി​ന് വേ​ണ്ടി കെ.​പി. മു​ഹ​മ്മ​ദ് റി​സ് വാ​ൻ ര​ണ്ട് റ​ൺ​സി​ന് മൂ​ന്ന് വി​ക്ക​റ്റും വി.​പി. ആ​ദ​ർ​ശ് 33 റ​ൺ​സി​നും ടി.​പി. ലി​ജി​ൻ 41 റ​ൺ​സി​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

104 റ​ൺ​സ് ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡു​മാ​യി ഇ​റ​ങ്ങി​യ കോ​ഴി​ക്കോ​ട് ര​ണ്ടാം ഇ​ന്നി​ങ്സി​ൽ 35 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 115 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ഇ​ന്നി​ങ്ങ്സ് ഡി​ക്ല​യ​ർ ചെ​യ്തു. എ.​പി. കൃ​ഷ്ണ നാ​രാ​യ​ണ​ൻ 48 റ​ൺ​സെ​ടു​ത്തു.

ക​ണ്ണൂ​രി​ന് വേ​ണ്ടി തേ​ജ​സ് വി​വേ​ക് 28 റ​ൺ​സി​നും ഒ​മ​ർ അ​ബൂ​ബ​ക്ക​ർ 38 റ​ൺ​സി​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. 220 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ക​ണ്ണൂ​ർ ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ഒ​മ​ർ അ​ബൂ​ബ​ക്ക​റി​ന്റെ സെ​ഞ്ച്വ​റി​യു​ടെ ബ​ല​ത്തി​ൽ 26 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 174 റ​ൺ​സ് എ​ടു​ക്കു​വാ​നേ സാ​ധി​ച്ചു​ള്ളൂ. ഒ​മ​ർ അ​ബൂ​ബ​ക്ക​ർ പു​റ​ത്താ​കാ​തെ 80 പ​ന്തി​ൽ 110 റ​ൺ​സും എം.​എ​ൻ. നീ​ര​ജ് കു​മാ​ർ 41 റ​ൺ​സു​മെ​ടു​ത്തു. സ്കോ​ർ: കോ​ഴി​ക്കോ​ട് : 240/9, 115/6 ഡി​ക്ല​യ​ർ ക​ണ്ണൂ​ർ: 136 , 174/2.

Tags:    
News Summary - First innings lead for Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.