തലശ്ശേരിയിൽ മയക്കുമരുന്നുമായി അഞ്ചംഗസംഘം പിടിയിൽ

ത​ല​ശ്ശേ​രി: മ​യ​ക്കു​മ​രു​ന്നു​മാ​യി ത​ല​ശ്ശേ​രി​യി​ൽ അ​ഞ്ച് യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. മു​ഴ​പ്പി​ല​ങ്ങാ​ട് കു​ളം ബ​സാ​റി​ലെ അ​ർ​ഷാ​ദ്, വ​ട​ക്കു​മ്പാ​ട് കൂ​ളി​ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് സി​ദാ​ൻ, ജു​ബി​ൻ ഫി​റാ​ദ്, മു​ഹ​മ്മ​ദ് റാ​ഹി​ൽ, കോ​ടി​യേ​രി ഈ​ങ്ങ​യി​ൽ പീ​ടി​ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​യി​സ് എ​ന്നി​വ​രാ​ണ് 2.040 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. ത​ല​ശ്ശേ​രി വി​ക്ടോ​റി​യ ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് സം​ഘ​ത്തെ ത​ല​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡും ത​ല​ശ്ശേ​രി പൊ​ലീ​സും ചേ​ർ​ന്ന് ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി അ​ർ​ഷാ​ദി​ന് വീ​ണ് പ​രി​ക്കേ​റ്റു.

ഇ​യാ​ൾ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഘം ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നാ​യി ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​താ​യാ​ണ് വി​വ​രം. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Five arrested for possession of drugs in Thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.