തലശ്ശേരി: ഉറപ്പാണ് തുടര്‍ഭരണമെന്നു പറയുന്ന സി.പി.എമ്മുകാരോട് പറയുകയാണ് ആ ഉറപ്പ് തുടര്‍ഭരണമല്ല, കല്‍ത്തുറുങ്കാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കെ. സുധാകരന്.
തലശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി. അരവിന്ദാക്ഷെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്.
കിറ്റ് നല്കി പാവപ്പെട്ട ജനങ്ങളെ പറ്റിക്കാമെന്ന് ഇടതുപക്ഷം ധരിക്കരുത്. അതിനുള്ള പണം പിണറായിയുടെ തറവാട്ടില്‍ നിന്ന് അല്ല എടുത്തു കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് നല്‍കിയത് കൂത്തുപറമ്പ് വെടിവെപ്പിനിടെ ശരശയ്യയില്‍ കിടക്കുന്ന പുഷ്പനടക്കമാണ് നല്‍കിയത്.
ഇത് പാര്‍ട്ടി ഫണ്ടല്ലെന്ന് നാം ഓര്‍ക്കണം. മുഖ്യമന്ത്രിയുടെ ഓഫിസ് പോലും മാഫിയകള്‍ക്ക് തീരെഴുതി കൊടുത്ത വേറൊരു മുഖ്യമന്ത്രിയെ കേരളത്തില്‍ കാണാന്‍ സാധിക്കില്ലെന്നും സുധാകരന് ചൂണ്ടിക്കാട്ടി. ചെത്തുകാരെൻറ മകനാണെന്ന് പറയുമ്പോള്‍ അതില്‍ അഭിമാനിക്കുകയാണ് വേണ്ടെതെന്നും ഏതൊരു ജോലിക്കും അതിെൻറ അഭിമാനമുണ്ടെന്നും പിണറായിയെക്കുറിച്ചുള്ള പഴയ പരാമര്‍ശം ചൂണ്ടിക്കാട്ടി സുധാകരന് പറഞ്ഞു.
എന്‍. മഹമ്മൂദ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഫാത്തിമ തഹ്ലിയ, വി.എ. നാരായണന്, ബഷീറലി ശിഹാബ് തങ്ങള്‍, മുഹമ്മദ് ഫൈസല്‍, സജീവ് മാറോളി, വി. രാധാകൃഷ്ണന് മാസ്റ്റര്‍, എന്‍. മഹമ്മൂദ്, അഡ്വ. കെ.എ. ലത്തീഫ്, ബഷീര്‍ ചെറിയാണ്ടി, വര്‍ക്കി വട്ടപ്പാറ, വി.എന്‍. ജയരാജ്, വി.സി. പ്രസാദ്, എം.പി. അസൈനാര്‍, സി.കെ.പി. മമ്മു, കെ.സി. അഹമ്മദ്, റഹ്ദാദ് മൂഴിക്കര, ഷാനിദ് മേക്കുന്ന്, തഫ്ലിം മാണിയാട്ട്, കെ.സി. ഷറീന എന്നിവർ സംബന്ധിച്ചു. അഡ്വ. സി.ടി. സജിത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.