കെ.പി. സാജു (പ്രസിഡൻറ്), കണ്ടോത്ത് ഗോപി (വൈസ് പ്രസിഡൻറ്)

ഇന്ദിര ഗാന്ധി സഹകരണ ആ​ശു​പ​ത്രി​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റു


ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ഇ​ന്ദി​ര ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റു. കോ​ൺ​ഗ്ര​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള 12 അം​ഗ ഭ​ര​ണ​സ​മി​തി​യാ​ണ് തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. സാ​ജു​വാ​ണ് ആ​ശു​പ​ത്രി​യു​ടെ പു​തി​യ പ്ര​സി​ഡ​ൻ​റ്. ഐ​ക​ക​ണ്​​ഠ്യേ​ന​യാ​ണ് സാ​ജു​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​സ് പ്ര​സി​ഡ​ൻ​റ് ക​ണ്ടോ​ത്ത് ഗോ​പി​യാ​ണ്. ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യു​ടെ മു​ൻ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​ണ്.

ഗ​ത്യ​ന്ത​ര​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ന്ദി​ര ഗാ​ന്ധി ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച​തെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. 29 വ‌​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നു​ശേ​ഷം മ​മ്പ​റം ദി​വാ​ക​ര​ന് ഇ​ന്ദി​ര ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​സ്ഥാ​ന​ത്തു​നി​ന്ന് പ​ടി​യി​റ​ങ്ങേ​ണ്ടി വ​ന്നു. ച​ട​ങ്ങി​ൽ മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ശ​ൻ പാ​ച്ചേ​നി, ടി.​ഒ. മോ​ഹ​ന​ൻ, കെ.​പി. സാ​ജു, അ​ബ്​​ദു​ൽ ക​രീം ചേ​ലേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.



Tags:    
News Summary - Members of the new Governing Body of the Indira Gandhi Co-operative Hospital take charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.