തലശ്ശേരി കൊടുവള്ളി പാലത്തിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽ പെട്ടപ്പോൾ

റോഡ് ടാറിങ്: ദേശീയ പാതയിൽ മണിക്കൂറുകളോളം കുടുങ്ങി വാഹനങ്ങൾ

തലശ്ശേരി: കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സ്-നടാൽ റോഡ് ടാറിങ് വെള്ളിയാഴ്ച ആരംഭിച്ചതോടെ ദേശീയ പാതയിൽ മണിക്കൂറുകൾ കുടുങ്ങി വാഹനങ്ങൾ. തലശ്ശേരിയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് 4cന്ന വാഹനങ്ങൾ സീ വ്യൂ പാർക്ക് മുതൽ കുരുക്കിലമരുകയാണ്.

രണ്ട് മണിക്കൂറിലധികം കാത്തുനിന്നപ്പോഴും വാഹനങ്ങൾക്ക് പിന്നിടാനായത് വെറും 500 മീറ്റർ ദൂരം മാത്രമാണ്. കൊടുവള്ളി റെയിൽവേ ഗെയിറ്റ് കടന്ന് പിണറായി, മമ്പറം, ചാല വഴിയാണ് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത്. എന്നാൽ, റെയിൽവേ ഗേറ്റ് അടക്കുന്നതും റോഡിൻ്റെ വീതിക്കുറവും കുരുക്ക് രൂക്ഷമാക്കുകയാണ്.

അത്യാസന്ന രോഗികളെയടക്കം കൊണ്ടു പോകുന്ന 10ഓളം ആംബുലൻസുകളാണ് ഒരു മണിക്കൂറിനുള്ളിൽ ഇരു ഭാഗത്തും കുടുങ്ങിയത്.

Tags:    
News Summary - Vehicles stuck for hours on the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.