തലശ്ശേരി: പാതിവഴിയിൽ പൊളിച്ചു നിർത്തിയ തലശ്ശേരി ഗവ. എൽ.പി സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചുനീക്കി. നഗരസഭ അധികൃതർ മുൻകൈയെടുത്താണ് ഞായറാഴ്ച രാത്രി യന്ത്രം ഉപയോഗിച്ച് കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിച്ചത്. കരാറെടുത്തയാൾ കെട്ടിടം പൊളിക്കുന്നത് പാതിവഴിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
തിങ്കളാഴ്ച മുതൽ വിദ്യാലയം തുറക്കുന്നതിനാൽ പാതിവഴിയിൽ നിർത്തിയ കെട്ടിടാവശിഷ്ടം കുട്ടികൾക്ക് ഭീഷണിയുയർത്തുന്നതായി ഞായറാഴ്ച 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് നഗരസഭ അധികൃതർ തന്നെ കെട്ടിടം പൊളിക്കാൻ തയാറായി രംഗത്തെത്തുകയായിരുന്നു.
കെട്ടിട്ടാവശിഷ്ടങ്ങൾ തിങ്കളാഴ്ച തന്നെ പൂർണമായി നീക്കം ചെയ്യും. തലശ്ശേരി കായ്യത്ത് റോഡിലെ സ്കൂളിന് പുതിയ കെട്ടിടം നേരത്തെ നിർമിച്ചിരുന്നു. ഇതേത്തുടർന്നാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.