തലശ്ശേരി-മൈസൂരു റെയിൽപാത: എം.എൽ.എമാരുമായി ചർച്ച

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി - മൈ​സൂ​രു റെ​യി​ൽ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ത​ല​ശ്ശേ​രി വി​ക​സ​ന വേ​ദി ഭാ​ര​വാ​ഹി​ക​ൾ മേ​ഖ​ല​യി​ലെ എം.​എ​ൽ.​എ​മാ​രെ നേ​രി​ൽ​ക​ണ്ട് ച​ർ​ച്ച ന​ട​ത്തി. ഇ​രി​ക്കൂ​ർ എം.​എ​ൽ.​എ സ​ജീ​വ് ജോ​സ​ഫ്, പേ​രാ​വൂ​ർ എം.​എ​ൽ.​എ സ​ണ്ണി ജോ​സ​ഫ്, കൂ​ത്തു​പ​റ​മ്പ് എം.​എ​ൽ.​എ കെ.​പി. മോ​ഹ​ന​ൻ എ​ന്നി​വ​രു​മാ​യാ​ണ് വി​ക​സ​ന​വേ​ദി ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​ത്. ര​ക്ഷാ​ധി​കാ​രി മേ​ജ​ർ പി. ​ഗോ​വി​ന്ദ​ൻ, പ്ര​സി​ഡ​ന്റ് കെ.​വി. ഗോ​കു​ൽ​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് മാ​ണി​യ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റ് ഇ.​എം. അ​ഷ​റ​ഫ്, കോ​ൺ​ഗ്ര​സ് മൈ​നോ​റി​റ്റി വി​ഭാ​ഗം സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​ആ​ർ. മാ​യ​ൻ എ​ന്നി​വ​രാ​ണ് എം.​എ​ൽ.​എ​മാ​രെ സ​ന്ദ​ർ​ശി​ച്ച​ത്.

ത​ല​ശ്ശേ​രി - മൈ​സൂ​രു റെ​യി​ൽ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് പൂ​ർ​ണ പി​ന്തു​ണ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് എം.​എ​ൽ.​എ​മാ​ർ ഉ​റ​പ്പു​ന​ൽ​കി. കേ​ര​ള മു​ഖ്യ​മ​ന്ത്രി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി, റെ​യി​ൽ​വേ മ​ന്ത്രി, കേ​ര​ള നി​യ​മ​സ​ഭ സ്പീ​ക്ക​ർ, കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​മി​നി​റ്റീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. കൃ​ഷ്ണ​ദാ​സ്, മ​ട്ട​ന്നൂ​ർ എം.​എ​ൽ.​എ കെ.​കെ. ശൈ​ല​ജ, വ​യ​നാ​ട് എം.​എ​ൽ.​എ​മാ​ർ എ​ന്നി​വ​രെ നേ​രി​ൽ​ക​ണ്ട് ത​ല​ശ്ശേ​രി - മൈ​സൂ​രു റെ​യി​ൽ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കും.

തു​ട​ർ​ന്ന് മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര മ​ല​ബാ​റി​ന്റെ വി​ക​സ​ന​ക്കു​തി​പ്പി​ന് വ​ഴി​യൊ​രു​ക്കു​ന്ന സ്വ​പ്ന​പ​ദ്ധ​തി ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ത​ല​ശ്ശേ​രി വി​ക​സ​ന വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Thalassery-Mysuru Railway: Talks with MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.