പു​ന്നോ​ൽ ത​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള ടി.​എം. മ​മ്മൂ​ട്ടി സ്മാ​ര​ക അ​വാ​ർ​ഡ് പി.​പി. മൊ​യ്‌​തു​വി​ന് റ​വ​ന്യൂ അ​ഡീ. സെ​ക്ര​ട്ട​റി ബി. ​അ​ബ്ദു​ൽ നാ​സി​ർ ന​ൽ​കു​ന്നു

ടി.എം. മമ്മൂട്ടി സ്മാരക അവാർഡ് വിതരണം ചെയ്തു

പുന്നോൽ: പുന്നോൽ തണൽ ഫൗണ്ടേഷൻ വൈസ് ചെയർമാനായിരുന്ന ടി.എം. മമ്മൂട്ടിയുടെ പേരിൽ തണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച സാമൂഹിക സേവകനുള്ള അവാർഡ്, തലശ്ശേരി ഗവ. ആശുപത്രി കേന്ദ്രീകരിച്ച് നാലുപതിറ്റാണ്ടായി സേവനമനുഷ്ഠിക്കുന്ന പി.പി. മൊയ്തുവിന് റവന്യൂ അഡീ. സെക്രട്ടറി ബി. അബ്ദുൽ നാസിർ കൈമാറി. കാനഡയിൽ ഉപരിപഠനത്തിനുപോവുന്ന മുഹമ്മദ്‌ റനൽ റിയാസിന് പുന്നോൽ ബൈത്തുസകാത്തും തണൽ ഫൗണ്ടേഷനും ചേർന്നുനൽകുന്ന ഒരുലക്ഷം രൂപയുടെ സ്കോളർഷിപ്പും വിതരണം ചെയ്തു.

തലശ്ശേരി പ്രസ് ഫോറം പ്രസിഡന്റ്‌ നവാസ് മേത്തർ സംസാരിച്ചു. മുനീർ ജമാൽ റമദാൻ സന്ദേശം നൽകി. തണൽ ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബ്ദുൽ നാസിർ സ്വാഗതവും പുന്നോൽ ബൈത്തുസകാത്ത് പ്രസിഡന്റ്‌ എം. അബൂട്ടി നന്ദിയും പറഞ്ഞു. എ.പി. അസ്‌കർ ഖിറാഅത്ത് നടത്തി. എം. ഉസ്മാൻ കുട്ടി, ടി.പി. അലി, ഇ.കെ. യൂസുഫ്, സി.പി. അഷറഫ്, ടി. ഹനീഫ, കെ.പി. മുഹമ്മദ്‌ റിയാസ്, ഹംസ തയ്യിൽ, എ.വി. അമീർ, നഹാസ് കേളോത്ത്, ടി.സി. ഹമീദ്, പി.കെ. നൗഷാദ്, കെ.പി. സദീർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - T.M. Mammootty Memorial Award presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.