ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണം

തലശ്ശേരി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എം. ജ​മു​നാ​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോടിയേരിയുടെ ഓർമക്കായി വനിത ക്രിക്കറ്റ് ടൂർണമെന്റ്

ത​ല​ശ്ശേ​രി: സി.​പി.​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ന്ത്രി​യും കാ​യി​ക​പ്രേ​മി​യു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ സ്മ​ര​ണ​ക്കാ​യി അ​ഖി​ല​കേ​ര​ള വ​നി​ത ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. 20 ഓ​വ​ർ വീ​ത​മു​ള്ള ലീ​ഗ്-​കം-​നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള​ള പ്രൈ​സ് മ​ണി ടൂ​ർ​ണ​മെ​ന്റി​ൽ 15 അം​ഗ താ​ര​ങ്ങ​ള​ട​ങ്ങി​യ എ​ട്ട് ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക.

വി​ജ​യി​ക​ൾ​ക്കും റ​ണ്ണേ​ഴ്സ് അ​പ്പി​നും ന​ൽ​കു​ന്ന ട്രോ​ഫി​ക​ൾ, മു​ഴു​വ​ൻ വ്യ​ക്തി​ഗ​ത ഉ​പ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ കോ​ടി​യേ​രി​യു​ടെ നാ​മ​ധേ​യ​ത്വ​ത്തി​ലാ​ണ് ന​ൽ​കു​ക. ഏ​പ്രി​ൽ ര​ണ്ടാം വാ​ര​ത്തി​ൽ ത​ല​ശ്ശേ​രി കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്റ്.

പ​ങ്കെ​ടു​ക്കേ​ണ്ട ടീ​മു​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പും താ​ര​ങ്ങ​ൾ​ക്കു​ള്ള ജ​ഴ്സി പ്ര​കാ​ശ​ന​വും ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്കും നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു​മു​ള്ള ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും ത​ല​ശ്ശേ​രി നാ​ര​ങ്ങാ​പ്പു​റം ബി.​കെ.​എം ഹോ​ട്ട​ൽ ഹാ​ളി​ൽ ന​ട​ന്നു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശ്ശേ​രി ബി.​കെ 55 ക്രി​ക്ക​റ്റ് ക്ല​ബി​ന്റെ​യും ത​ല​ശ്ശേ​രി ടൗ​ൺ ക്രി​ക്ക​റ്റ് ക്ല​ബി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ജോ. ​സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​നീ​ഷ് കോ​ടി​യേ​രി മു​ഖ്യാ​തി​ഥി​യാ​യി.

സ്പോ​ർ​ട്സ് ല​വേ​ഴ്സ് ഫോ​റം ചെ​യ​ർ​മാ​ൻ കെ.​വി. ഗോ​കു​ൽ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം ഫൈ​സ​ൽ പു​ന​ത്തി​ൽ, പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്റ് ന​വാ​സ് മേ​ത്ത​ർ, ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എ.​സി.​എം. ഫി​ജാ​സ് അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി വി.​പി. അ​ന​സ്, ട്ര​ഷ​റ​ർ കെ. ​ന​വാ​സ്, കെ.​സി.​എ അം​ഗം ടി. ​കൃ​ഷ്ണ​രാ​ജ്, കേ​ര​ള വ​നി​ത സീ​നി​യ​ർ ക്രി​ക്ക​റ്റ് താ​രം സ​ജ്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡി​ജു ദാ​സ് സ്വാ​ഗ​ത​വും ജ​സ്ബീ​ർ പ​റ​ക്കോ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Women's cricket tournament in memory of Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.