പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യുവാവ് അറസ്​റ്റിൽ


ത​ല​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. കാ​ഞ്ഞ​ങ്ങാ​ട് മാ​വു​ങ്കാ​ൽ ആ​ന​ന്ദാ​ശ്ര​മ​ത്തി​ന് സ​മീ​പ​ത്തെ അ​നി​ൽ രാ​ജി​നെ​യാ​ണ്​ (21) എ​ട​ക്കാ​ട് എ​സ്.​ഐ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്ത് അ​റ​സ്​​റ്റ് ചെ​യ്​​ത​ത്.

ക​ഴി​ഞ്ഞ 13നാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ മേ​ലെ ചൊ​വ്വ​യി​ൽ പ​ഠ​ന​ത്തി​നെ​ത്തി​യ 17കാ​രി​യെ​യാ​ണ് യു​വാ​വ് പ്ര​ലോ​ഭി​പ്പി​ച്ച് ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​ഞ്ഞ​ങ്ങാ​ട്ടെ ബ​ന്ധു​വീ​ട്ടി​ൽ​വെ​ച്ച് പീ​ഡി​പ്പി​ച്ച​ത്. വീ​ട്ടി​ലെ​ത്താ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ്, പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്​​റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​ത് ക​ണ്ണൂ​രി​ലാ​യ​തി​നാ​ൽ കേ​സ് തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സി​ന് കൈ​മാ​റി.



Tags:    
News Summary - Youth arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.