കഞ്ചാവ് പിടികൂടിയ യുവാക്കൾക്ക് ആദരം

ത​ല​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടു​വ​ള്ളി പു​തി​യ പാ​ല​ത്തി​നു സ​മീ​പം നാ​ല​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് എ​ക്സൈ​സ് വ​കു​പ്പി​െൻറ ആ​ദ​രം. മീ​ൻ​വ​ണ്ടി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് യു​വാ​ക്ക​ൾ പി​ടി​കൂ​ടി എ​ക്സൈ​സി​ന് കൈ​മാ​റി​യ​ത്.

ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കാ​സ​ർ​കോ​ട് ഉ​പ്പ​ള സ്വ​ദേ​ശി കി​ര​ണി​നെ​യും പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യി​രു​ന്ന യു​വാ​വ് കൊ​ടു​വ​ള്ളി പു​ഴ​യി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ത​ല​ശ്ശേ​രി​യി​ലെ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ക​ഞ്ചാ​വ്. യു​വാ​ക്ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വും പ്ര​തി​യെ​യും എ​ക്സൈ​സ് അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ കെ.​കെ. മ​ൻ​സൂ​ർ, ‌ജ​യ്സ​ൽ പാ​ലോ​ളി, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ന​ഹാ​സ്, സ​രി​ത്ത് ചൂ​രാ​യി, ഷാ​ഹി​ദ്, സ​ഫ്‌​വാ​ൻ, ദി​ജേ​ഷ് എ​ന്നി​വ​ർ​ക്ക് ഉ​ത്ത​ര​മേ​ഖ​ല എ​ക്സൈ​സ് ജോ​യ​ൻ​റ്​ ക​മീ​ഷ​ണ​ർ പി.​കെ. സു​രേ​ഷ് ഉ​പ​ഹാ​ര​വും പാ​രി​തോ​ഷി​ക​വും കൈ​മാ​റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.