ഷെഫീഖ്​​ ആംബുലൻസിൽ

ആംബുലൻസ്​ തടഞ്ഞുനിർത്തി ഡ്രൈവറെ പൊലീസ്​ മർദിച്ചെന്ന്​

കണ്ണൂർ: ബംഗളൂരു നാരായണ ഹൃദയാലയത്തിൽനിന്ന്​ രോഗിയുമായി കേരളത്തിലേക്ക്​ വരുകയായിരുന്ന ബംഗളൂരു കെ.എം.സി.സിയുടെ ആംബുലൻസ്​ കൂത്തുപറമ്പിൽ തടഞ്ഞുനിർത്തി ഡ്രൈവറെ പൊലീസ്​ മർദിച്ചതായി ആക്ഷേപം. ഞായറാഴ്ച രാവിലെയാണ്​ സംഭവം. ആംബുലൻസ്​ ഡ്രൈവർ മട്ടന്നൂർ വെളിയ​മ്പ്ര കുഞ്ഞിവീട്ടിൽ ഷെഫീഖിന്​​ (27) ആണ്​ മർദനമേറ്റത്​. ഇയാളെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗളൂരു നാരായണ ഹൃദയാലയത്തിൽനിന്ന്​ ഞായറാഴ്​ച പുലർച്ച രണ്ടുമണിയോടെ ഡിസ്​ചാർജായ നരിയംപാറ സ്വദേശിയായ രോഗിയെയുംകൊണ്ട്​ നാട്ടിലേക്ക്​ വരുന്നതിനിടെ കൂത്തുപറമ്പ്​ ടൗണിൽ എത്തിയപ്പോൾ ആംബുലൻസിനു കുറുകെ പൊലീസ്​ ജീപ്പ്​ നിർത്തി തട​െഞ്ഞന്നാണ്​ ആരോപണം. തുടർന്ന്​ ഷെഫീഖിനെ പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി.

രോഗിയും കൂട്ടിരിപ്പുകാരനും അടക്കം ആംബുലൻസ്​ മറ്റൊരു ​െപാലീസുകാരൻ സ്​റ്റേഷനിലെത്തിച്ചു​. ആംബുലൻസിന്​ അമിത വേഗമെന്നാരോപിച്ചാണ്​ മർദിച്ചതെന്ന്​ ഷെഫീഖ്​ പറഞ്ഞു. രോഗിയെയും കൂട്ടിരിപ്പുകാരനെയും പിന്നീട്​ പൊലീസ്​തന്നെ വീട്ടിലെത്തിച്ചു. അതേസമയം, അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന മറുപടിയാണ്​ ​ കൂത്തുപറമ്പ്​ പൊലീസ്​ നൽകിയത്.

Tags:    
News Summary - The ambulance was stopped and the driver was beaten by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.