മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാലയുടെ 2020 -21 വർഷത്തെ അത്ലറ്റിക് മീറ്റ് ചൊവ്വാഴ്ച വൈകീട്ട് സമാപിക്കും. മേളയുടെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ പുരുഷ വിഭാഗത്തിൽ സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ 43 പോയൻറുമായി ഒന്നാം സ്ഥാനത്തും കാസർകോട് ഗവ. കോളജ് 20 പോയൻറുമായി രണ്ടാം സ്ഥാനത്തും 14 പോയൻറുമായി പയ്യന്നൂർ കോളജ് മൂന്നാം സ്ഥാനത്തുമാണ്.വനിത വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണൻ കോളജ് 36 പോയൻറുമായി ഒന്നാം സ്ഥാനത്താണ്. 21 പോയൻറ് നേടി സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ രണ്ടാം സ്ഥാനത്തും 17 പോയൻറുമായി മാടായി കോളജ് മൂന്നാം സ്ഥാനത്തുമുണ്ട്.
ഇവർ ജേതാക്കൾ
പുരുഷ വിഭാഗം റിലേ -1. കാസർകോട് ഗവ. കോളജ്, 2. മാങ്ങാട്ടുപറമ്പ് സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ. ഹാമർ ത്രോ -1. പി.വി. മൃദുലാൽ -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, 2. എൻ. പ്രണവ് -പയ്യന്നൂർ കോളജ്. വനിത വിഭാഗം റിലേ -1. സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, 2. തലശ്ശേരി ബ്രണ്ണൻ കോളജ്.
ഹാമർത്രോ -1. പി.എ. രഞ്ജു -മാടായി കോളജ്, 2. എസ്. റസീന -തലശ്ശേരി ബ്രണ്ണൻ കോളജ്. പുരുഷവിഭാഗം 100 മീ. -1 പി.ആർ. നുജിത്ത് രാജ് -കാസർകോട് ഗവ. കോളജ്, 2. പി.ടി.പി. മുഹമ്മദ് നസീബ് -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ. 400 മീ. -1. പി. ബിബിൻ കുമാർ- സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ 2. പി. അജ്നാസ് -എസ്.എൻ കോളജ്. 1500 മീ.-1. സി.പി. അഭിമന്യു -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, 2. എ.എസ്. ശ്രീരാഗ് -പീപ്ൾസ് മുന്നാട്.
5000 മീ- 1. എ.എസ്. ശ്രീരാഗ് -പീപ്ൾസ് മുന്നാട്, 2. കെ.എസ്. വിഷ്ണു പ്രസാദ് - പീപ്ൾസ് മുന്നാട്. 110 മീ. ഹഡിൽസ് -1. ഇ.പി. ഹബീബ് -പയ്യന്നൂർ കോളജ്, 2. സനിദ് -കാസർകോട് ഗവ. കോളജ്.
ലോങ് ജംപ് - 1. ഫെബി തോമസ്, സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, 2. വി. രാഹുൽ -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ. ജാവലിൻ ത്രോ -1. നിബിൻ ജോൺ -തലശ്ശേരി ബ്രണ്ണൻ കോളജ്, 2. കെ.എസ്. വിഷ്ണു -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ. ഹൈജംപ് -1. യദുകൃഷ്ണൻ -പയ്യന്നൂർ കോളജ്, 2. ഡാനി ജേക്കബ് -തലശ്ശേരി ബ്രണ്ണൻ. ഷോട്പുട്ട് -1. കെ.സി. സിദ്ധാർഥ് -നവജ്യോതി ചെറുപുഴ, 2. നവീൻ ജോർജ് -മാനന്തവാടി ഗവ. കോളജ്. 20 കി.മീ. നടത്തം -1. അമൽ സോമൻ -സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, 2. ഇമ്മാനുവൽ ജോസഫ് - ശ്രീകണ്ഠപുരം കോളജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.