എടക്കാട്: കണ്ണൂർ -തോട്ടട - തലശ്ശേരി-റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.
കണ്ണൂരിൽ നടന്ന മന്ത്രി തല ചർച്ചയിൽ ആർ.ഡി.ഒ. ആർ. ടി.ഒ.ബസ് ഉടമകൾ ,ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്യോഗസ്ഥ സംഘം അടിപ്പാത പ്രശ്നം ഉള്ള സ്ഥലം സന്ദർശിച്ച് വരുന്ന 29 നകം റിപ്പോർട്ട് സമർപ്പിക്കും. ചർച്ചകൾക്കൊടുവിലെ തീരുമാനപ്രകാരമാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.