കാടാച്ചിറ: കാടാച്ചിറ ഡോക്ടർമുക്കിൽ മിനിമാസ്റ്റ് വിളക്ക് കണ്ണടച്ച് മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. കാടാച്ചിറയിലെ പ്രധാന ജങ്ഷനാണ് ഡോക്ടർമുക്ക്. കടമ്പൂരിലേക്കുള്ള റോഡ് കയറ്റിറക്കമാണ്. ഇതിനുപുറമേ ഹൈമാസ്റ്റ് ലൈറ്റുകൂടി കണ്ണടച്ചതോടെ രാത്രി കൂരിരിട്ടായ സ്ഥിതിയാണ്. രാത്രി യാത്ര ചെയ്യുന്ന നിരവധി വഹനങ്ങൾ ഇതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ്. 2015-16 വർഷത്തെ പ്രാദേശിക വികസനഫണ്ടിൽ നിന്നാണ് അന്നത്തെ എം.എൽ.എ കെ.കെ. നാരായണൻ ഒമ്പത് മീറ്റർ നീളമുള്ള മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. പിന്നീട്ഒ രു അറ്റകുറ്റപ്രവൃത്തി നടത്താനും അധികൃതർ തയാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലെ പ്രധാന ജങ്ഷനായ കാടാച്ചിറയിലൂടെ രാത്രി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. തലശ്ശേരിയിലേക്കും ഇതുവഴി പോകാൻ എളുപ്പമാണ്.
കൂടാതെ കണ്ണൂർ വിമാനത്താവളത്തിലേക്കു പോകുന്ന വാഹനങ്ങളും ഇതുവഴി പോകാറുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത കാടാച്ചിറ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കാടാച്ചിറ ഡോക്ടർമുക്കിൽ സ്ഥാപിച്ച സൗന്ദര്യ തെരുവുവിളക്കുകളും പ്രകാശിക്കാത്ത അവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.