കണ്ണൂർ: കാലവർഷം ശക്തിപ്പെടുന്നതിന്റെ ഭാഗമായി ജില്ലയിലെങ്ങും കനത്ത മഴ. മലയോര മേഖലയിലടക്കം ഇടമുറിയാത്ത മഴയാണ് തിങ്കളാഴ്ച പെയ്തത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കേന്ദ്ര കാലാവസ്ഥ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തദ്ദേശതലത്തിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായി.
മരങ്ങളും കടപുഴകി. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. കാറ്റിൽ വാഴയും തെങ്ങും അടക്കമുള്ള കൃഷിക്കും നഷ്ടമുണ്ടായി. തലശ്ശേരി കോടതിയിലെ പുതുതായി പണിത ബാർ അസോസിയേഷൻ കാൻറീെൻറ മേൽക്കൂര തകർന്നു. കോടതി കെട്ടിടത്തിലെ മുറിയുടെ ഓടും തകർന്നു. കടവത്തൂർ എടവന സതിയുടെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. കൊട്ടിയൂര്‍ ഭാഗത്ത് കനത്ത നാശമാണുണ്ടായത്. കണ്ടപ്പുനത്തെ ഇടമന വിജയെൻറ വീടിനു പിറകുവശം മണ്ണിടിഞ്ഞുവീണ് നാശമുണ്ടായി.
കൂനംപള്ള കുറിച്യ കോളനിയിലെ പാലുമ്മി രാജുവിെൻറ വീട്ടുമുറ്റവും ഇടിഞ്ഞു. ഇരിക്കൂർ പട്ടേൻമൂലയിലെ ചന്ദ്രികയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. ഇരിട്ടി പഴയ പാലം പുഴയോരത്ത് താമസിക്കുന്ന കൊയിലോട്ര കുഞ്ഞാമിനയുടെ വീടിെൻറ ഭിത്തി മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്. നെല്യാട് ഗുരുദേവ വിശ്വകര്‍മ ക്ഷേത്രത്തിന് മുകളില്‍ മരം പൊട്ടിവീണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ മലയാളികൾ അടക്കമുള്ളവർ ആശങ്കയിലാണ്. ജില്ലയുടെ തീരപ്രദേശത്തടക്കം രാത്രിയും മഴ തുടരുകയാണ്. കാറ്റിലും മഴയിലും പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.
ശക്തമായ മഴ തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയുള്ള മഴ പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീ തീരങ്ങള്‍, ഉരുള്‍പൊട്ടല്‍ -മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതിജാഗ്രത പാലിക്കണം.
തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. ജൂണ്‍ 17 വരെ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. ആവശ്യമായ ഘട്ടത്തില്‍ മാറിത്താമസിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കുകയും വേണം.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് തയാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തയാറെടുപ്പുകള്‍ നടത്തണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍േദശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.