പയ്യന്നൂർ: മതിയായ രേഖകളില്ലാതെ കൊണ്ടുവരുകയായിരുന്ന 45.86 ലക്ഷം രൂപയുമായി മൂന്നുപേരെ പയ്യന്നൂർ പൊലീസും ജില്ല പൊലീസ് സൂപ്രണ്ടിന്റെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനുപുറത്ത് ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
പണവും കൊണ്ട് ട്രെയിനിൽ വന്നിറങ്ങിയ മഹാരാഷ്ട്ര രത്നഗിരി സ്വദേശികളായ സത്യവാൻ (19), ആദർശ് (19) എന്നിവരെയും സ്വീകരിക്കാൻ എത്തിയ ശിവാജി (38)യെയുമാണ് പൊലീസ് പിടികൂടിയത്. സംശയംതോന്നി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. ബാഗിന്റെ ഉള്ളിൽ നിരവധി അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്തപ്പോൾ, ശിവാജിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് ഇരുവരും വെളിപ്പെടുത്തുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശിയായ ശിവാജി 20 വർഷമായി കുടുംബസമേതം പയ്യന്നൂരിലാണ് താമസം. ടൗണിൽ പഴയ ബസ് സ്റ്റാൻഡിനടുത്ത് പഴയ സ്വർണം വാങ്ങുന്ന സ്ഥാപനം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.