കണ്ണൂർ: വിവിധ കാലഘട്ടങ്ങളിൽ പീടികക്കോലായിലെ ഉപ്പുപെട്ടിയിലിരുന്ന് രാഷ്ട്രീയവും വികസനവും ചർച്ചചെയ്തവർ ഒത്തുകൂടി.
താണയിലെ പോസ്റ്റ്മെട്രിക് ഹോസ്റ്റൽ കവലയിലെ കടവരാന്തയിലെ ഉപ്പുപെട്ടിക്ക് മുകളിൽ 25 വർഷത്തിനിടയിൽ ഇരുന്ന് സമയം ചെലവഴിച്ചിരുന്ന 60 ഓളം പേരാണ് ഉപ്പുപെട്ടി സംഗമത്തിൽ പങ്കെടുത്തത്.
60കാരൻ കച്ചേരി മുഹമ്മദ് റഫീഖ് മുതൽ 19കാരൻ ഷബീർ വരെ സംഗമത്തിെൻറ ഭാഗമായി. കടനവീകരണത്തിെൻറ ഭാഗമായി ഉപ്പുപെട്ടി, ബെഞ്ചിന് വഴിമാറിയെങ്കിലും ആളുകളുടെ ഒത്തുചേരൽ തുടർന്നു.
മുഴത്തടത്തെ 'ഫസ്മൻ' എന്ന വീട്ടിൽ ഗസൽനൈറ്റും നൃത്തങ്ങളുമായി പഴയകാല അനുഭവങ്ങൾ പങ്കുവെച്ച് സംഗമം അവിസ്മരണീയമാക്കി.
ജീവിത യാത്രയിൽ വിടപറഞ്ഞവരെ സ്മരിച്ച് തുടങ്ങിയ പരിപാടിയിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് രൂപം നൽകി. സംഘാടകരായ എസ്. മുനീർ, എം. ഷഫീക്ക്, കെ. അസീർ, നസീർ പുതിയാണ്ടി, പി. ഗസ്സാലി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.