ശി​വ​പു​രം സ്വ​ദേ​ശി​ക​ളാ​യ മി​ഹാ​ദും മു​ബ​ഷി​റും ഉം​ലി​ങ് ലാ ​മേ​ഖ​ല​യി​ൽ

ഉയരപാത കീഴടക്കി സുഹൃത്തു​ക്കൾ

ഉ​രു​വ​ച്ചാ​ൽ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​ത ബൈ​ക്കി​ൽ കീ​ഴ​ട​ക്കി ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ൾ. ഉ​രു​വ​ച്ചാ​ൽ ശി​വ​പു​രം സ്വ​ദേ​ശി​ക​ളാ​യ മി​ഹാ​ദ്, മു​ബ​ഷി​ർ, ഉ​രു​വ​ച്ചാ​ൽ മ​ണ​ക്കാ​യി​ലെ അ​ഫ്സ​ൽ, കാ​സ​ർ​കോ​ട് പൊ​വ്വ​ൽ​സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രാ​ണ് 19,024 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ല​ഡാ​ക്കി​ലെ ഉം​ലി​ങ് ലാ ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്.

സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് നാ​ലു​പേ​രും ശി​വ​പു​ര​ത്തു​നി​ന്ന് യാ​ത്ര തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഇ​ന്ത്യ​യു​ടെ​യും നേ​പ്പാളി​ന്റെ​യും സം​സ്ഥാ​ന ന​ഗ​രി​യും കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. മൗ​ണ്ട് എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പി​നെ​ക്കാ​ള്‍ ഉ​യ​ര​മു​ള്ള, ഓ​ക്‌​സി​ജ​ന്റെ അ​ള​വ് 43 ശ​ത​മാ​ന​വും താ​പ​നി​ല മൈ​ന​സ് ര​ണ്ട് ഡി​ഗ്രി​യി​ലും താ​ഴെ​യു​ള്ള ഭാ​ഗ​ത്താ​ണ് നാ​ലും പേ​രും ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലു​മാ​യി എ​ത്തി​യ​ത്. ഉം​ലി​ങ് ലാ ​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​മാ​യ റോ​ഡു​ള്ള​ത്. ചി​ഷും​ലെ​യെ ഡെം​ചോ​ക്കി​നെ ബ​ന്ധി​പ്പി​ക്കു​ന്ന 27 കി.​മീ​റ്റ​ര്‍ റോ​ഡാ​ണി​ത്. ഇ​ത് യ​ഥാ​ര്‍ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ലാ​ണ്. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള സം​ഘ​ര്‍ഷ​ത്തി​ന്റെ പ്ര​ധാ​ന മേ​ഖ​ല​യി​ലാ​ണ്. 70 ദി​വ​സ​മാ​യി തു​ട​ങ്ങി​യ യാ​ത്ര​യി​ൽ ടെ​ന്റ് കെ​ട്ടി​യും മു​റി വാ​ട​ക​ക്കെ​ടു​ത്തു​മാ​ണ് വി​ശ്ര​മം.

Tags:    
News Summary - kannur natives at Umling La in Ladakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.