നി​ർ​മാ​ണപ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വാ​ത്ത ഉ​രു​വ​ച്ചാ​ൽ -മ​ണ​ക്കാ​യി റോ​ഡ്

നിർമാണം ഇഴഞ്ഞുനീങ്ങി ഉരുവച്ചാൽ-മണക്കായി റോഡ്

ഉ​രു​വ​ച്ചാ​ൽ: ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും പൂ​ർ​ത്തി​യാ​കാ​തെ ഉ​രു​വ​ച്ചാ​ൽ-​മ​ണ​ക്കാ​യി റോ​ഡ്. റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റോ​ഡി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​ത് കെ.​എ​സ്.​ടി.​പി​യാ​ണ്.

റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള ഓ​ട​ക​ൾ സ്ലാ​ബ് നി​ര​ത്തി കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വും വി​ധം സു​ന്ദ​ര​മാ​ക്കു​മെ​ന്ന വാ​ക്ക് ന​ട​പ്പാ​യി​ല്ല. അ​ശാ​സ്ത്രീ​യ നി​ർ​മി​തി കാ​ര​ണം പ​ല സ്ഥ​ല​ങ്ങ​ളി​ലും കാ​ൽ​ന​ട ദുസ്സ​ഹ​മാ​ണ്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ഇ​തി​ന​കം പ​ല അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

മൂ​ന്നാം പീ​ടി​ക​യി​ലെ വ്യാ​പാ​രി മൊ​യ്തീ​ൻ കു​ട്ടി അ​പ​ക​ട​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ​ത് റോ​ഡി​ന്റെ മോ​ശാ​വ​സ്ഥ മൂ​ല​മാ​ണ്. തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഇ​രു​വ​ശ​ത്തു​മു​ള്ള നി​ല​വി​ലെ സൗ​ക​ര്യം പോ​ലു​മി​ല്ലാ​താ​വും. ഇ​രു​ഭാ​ഗ​ത്തും തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ക്കാ​ൻ റോ​ഡ​രി​കി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് അ​രി​ക് ന​ൽ​കു​ന്ന​തി​നി​ടെ കാ​ർ തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റി​ലി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വാ​ഹ​നം ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ക​രാ​റു​കാ​രു​ടെ സ​മീ​പ​നം തി​രു​ത്തി റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഒ​ഴു​കി പ്പോ​കാ​നു​ള്ള രീ​തി​യി​ല​ല്ല പ​ല​യി​ട​ങ്ങ​ളി​ലും അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ​മെ​ന്ന പ​രാ​തി​യു​മു​ണ്ട്. ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണ് റോ​ഡ്. ഉ​രു​വ​ച്ചാ​ൽ മ​ണ​ക്കാ​യി റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും മെ​ല്ലെ​പ്പോ​ക്കും കാ​ൽ​ന​ട​പോ​ലും ദുസ്സ​ഹ​മാ​യ ദു​ര​വ​സ്ഥ​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. 

Tags:    
News Summary - uruvachal-manakkayi road construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.