ജില്ല ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കണ്ണുരിൽ സ്​ഥാപിച്ച വനിതാ കമീഷൻ പരാതി പെട്ടിയിൽ വീട്ടമ്മ തന്‍റെ പരാതി നിക്ഷേപിക്കുന്നു. ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ പി.പി.ദിവ്യ, മുൻ എം.പി പി.കെ. ശ്രീമതി എന്നിവർ സമീപം

സ്ത്രീ, ബാലിക പീഡനം: പരാതികള്‍ ഇനി ഈ പെട്ടിയിൽ ഇടാം


ക​ണ്ണൂ​ർ: സ്ത്രീ​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ടി​യു​മാ​യി ജി​ല്ല ജാ​ഗ്ര​ത സ​മി​തി. അ​തി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ന​ല്‍കാ​നാ​ണ്​ ജാ​ഗ്ര​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ച്ച​ത്. മു​ന്‍ എം.​പി പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ജാ​ഗ്ര​ത സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​നാ​യ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തി​ക്ര​മ​ങ്ങ​ള്‍ക്കി​ര​യാ​വു​ന്ന സ്ത്രീ​ക​ളി​ല്‍ പ​ല​രും മ​ടി​യും അ​പ​മാ​ന​വും ഭ​യ​ന്ന് പ​രാ​തി​ക​ള്‍ ന​ല്‍കാ​ത്ത പ​തി​വു​ണ്ട്. ഈ ​സാ​ഹ​ച​ര്യം മു​ന്‍നി​ര്‍ത്തി​യാ​ണ് പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ച്ച​ത്. ഇ​നി മു​ത​ല്‍ പ​രാ​തി വി​ശ​ദ​മാ​യി എ​ഴു​തി പ​രാ​തി​പ്പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ച്ചാ​ല്‍ മ​തി​യാ​വും. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ ഓ​രോ മാ​സ​വും ജാ​ഗ്ര​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധി​ക്കും. തു​ട​ര്‍ന്ന് വ​നി​ത ക​മീ​ഷ‍െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രാ​തി​ക്കാ​രി​യെ​യും എ​തി​ര്‍ ക​ക്ഷി​യെ​യും ഉ​ള്‍പ്പെ​ടു​ത്തി വ​നി​ത അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണും. പ​രാ​തി​ക​ള്‍ ഇ–​മെ​യി​ലാ​യി അ​യ​ക്കാ​നു​ള്ള സം​വി​ധാ​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. jagrathakannur@gmail.com ലേ​ക്ക് പ​രാ​തി അ​റി​യി​ക്കാം. ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ലും പ​രാ​തി​പ്പെ​ട്ടി​ക​ള്‍ സ്ഥാ​പി​ക്കും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ജാ​ഗ്ര​ത സ​മി​തി​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തും. വാ​ര്‍ഡ് ത​ല​ത്തി​ലും ജാ​ഗ്ര​ത സ​മി​തി​ക​ള്‍ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ബി​നോ​യ് കു​ര്യ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ അ​ഡ്വ. ടി. ​സ​ര​ള, വി.​കെ. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.



Tags:    
News Summary - Women and Child Abuse: Complaints can now be placed in this box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.