'കുട്ടി' നേതാക്കൾ @ കണ്ണൂർ

ക​​ണ്ണൂ​​ർ: ഇ​​ത്ത​​വ​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഗോ​​ദ​​യി​​ൽ 'കു​​ട്ടി' നേ​​താ​​ക്ക​​ളും സ​​ജീ​​വ​​മാ​​ണ്. യു​​വാ​​ക്ക​​ളു​​ടെ പ്രാ​​തി​​നി​​ധ്യ​​ത്തി​​ന്​ മു​​ന്ന​​ണി​​ക​​ൾ കൂ​​ടു​​ത​​ൽ പ​​രി​​ഗ​​ണ​​ന ന​​ൽ​​കി​​യ​​തോ​​ടെ​​യാ​​ണ്​ വി​​ദ്യാ​​ർ​​ഥി​​ക​​ളും വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളും ക​​ന്നി അ​​ങ്ക​​ത്തി​​നാ​​യി മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ​​ത്.

പ​​ഞ്ചാ​​യ​​ത്ത്, ബ്ലോ​​ക്ക്​ പ​​ഞ്ചാ​​യ​​ത്ത്, ന​​ഗ​​ര​​സ​​ഭ ത​​ല​​ങ്ങ​​ളി​​ൽ യു​​വ​​നി​​ര സ​​ജീ​​വ​​മാ​​ണ്. എം.​​എ​​സ്.​​എ​​ഫ്, എ​​സ്.​​എ​​ഫ്.​െ​​എ വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന നേ​​താ​​ക്ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​ള​​ത്തി​​ലു​​ണ്ട്. കൂ​​ടു​​ത​​ൽ പേ​​രും എം.​​എ​​സ്.​​എ​​ഫി​​ൽ​​നി​​ന്നാ​​ണ്. ഇ​​തി​​ൽ ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ മ​​ത്സ​​രാ​​ർ​​ഥി എം.​​എ​​സ്.​​എ​​ഫ്​ പ്ര​​വ​​ർ​​ത്ത​​ക​​യും യു.​​ഡി.​​എ​​ഫ്​ സ്ഥാ​​നാ​​ർ​​ഥി​​യു​​മാ​​യ ന​​ഹ​​ല ബ​​ഷീ​​റാ​​ണ്. പാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യി​​ലാ​​ണ്​ ഇൗ 21​​കാ​​രി ക​​ന്നി​​യ​​ങ്ക​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്. 

അ​​സ്​​​മി​​ന അ​​ഷ്​​​റ​​ഫ്: ഹ​​രി​​ത ജി​​ല്ല പ്ര​​സി​​ഡ​​ൻ​​റും എം.​​എ​​സ്.​​എ​​ഫ്​ പ്ര​​വ​​ർ​​ത്ത​​ക​​യു​​മാ​​യ 23കാ​​രി അ​​സ്​​​മി​​ന അ​​ഷ്​​​റ​​ഫ് യു.​​ഡി.​​ഫി​​ൽ ജി​​ല്ല പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്കാ​​ണ്​ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. പ​​രി​​യാ​​രം ഡി​​വി​​ഷ​​നി​​ലാ​​ണ്​ ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്. കോ​​മേ​​ഴ്​​​സി​​ൽ പി.​​ജി ബി​​രു​​ദ​​ധാ​​രി​​യാ​​യ അ​​സ്​​​മി​​ന ത​​ളി​​പ്പ​​റ​​മ്പ്​ സ​​ർ സ​​യ്യി​​ദ്​ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ടി​​ൽ അ​​സി. പ്ര​​ഫ​​സ​​റാ​​ണ്.

ഷ​​ബ‌്നം: പാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യി​​ലെ 16ാം വാ​​ർ​​ഡി​​ലാ​​ണ‌് എ​​ൽ.​​ഡി.​​എ​​ഫ്​ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി ഷ​​ബ‌്നം ക​​ന്നി​​യ​​ങ്ക​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്. ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ത്തി​​നു ശേ​​ഷം ബി.​​എ​​ഡ് ചെ​​യ്യു​​ന്നു. ക​​രാ​േ​​ട്ട​​യി​​ൽ ബ്ലാ​​ക്ക് ബെ​​ൽ​​റ്റു​​മു​​ണ്ട്. എ​​സ്.​​എ​​ഫ്.​​ഐ ജി​​ല്ല ക​​മ്മി​​റ്റി അ​​ഗ​​മാ​​യി​​രു​​ന്നു. നി​​ല​​വി​​ൽ ഡി.​​വൈ.​​എ​​ഫ‌്.​​ഐ പാ​​നൂ​​ർ ബ്ലോ​​ക്ക‌് ക​​മ്മി​​റ്റി അം​​ഗ​​മാ​​ണ് ഇൗ 24​​കാ​​രി. മാ​​ഹി ശ്രീ​​നാ​​രാ​​യ​​ണ കോ​​ള​​ജി​​ൽ ബി.​​എ​​ഡ്‌ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്.

കെ. ​​ന​​ന്ദ​​ന:  23കാ​​രി​​യാ​​യ കെ. ​​ന​​ന്ദ​​ന​​യാ​​ണ്​ കു​​ന്നോ​​ത്ത്​​​പ​​റ​​മ്പ്​ 19ാം വാ​​ർ​​ഡ്​ സ്ഥാ​​നാ​​ർ​​ഥി. ബി.​​എ​​ഡ്​ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ ന​​ന്ദ​​ന കോ​​ൺ​​ഗ്ര​​സ്​ അ​​നു​​ഭാ​​വി​​യാ​​ണ്.

ന​​ഹ്​​​ല: ക​​ല്യാ​​ശ്ശേ​​രി ബ്ലോ​​ക്ക്‌ ഏ​​ഴോം ഡി​​വി​​ഷ​​ൻ യു.​​ഡി.​​എ​​ഫ്​ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കു​​ന്ന​​ത്​ 23കാ​​രി​​യാ​​യ ന​​ഹ്​​​ല സ​​ഹീ​​ദാ​​ണ്. എം.​​എ​​സ്.​​എ​​ഫ്​ ഹ​​രി​​ത ജി​​ല്ല വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റാ​​യ ന​​ഹ്​​​ല എം.​​എ ഇം​​ഗ്ലീ​​ഷി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്.

കെ.​​പി. അ​​ജ്​​​മ​​ൽ: എം.​​എ​​സ്.​​എ​​ഫ്​ പേ​​രാ​​വൂ​​ർ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ൻ​​റാ​​യ കെ.​​പി. അ​​ജ്​​​മ​​ൽ ആ​​റ​​ളം പ​​ഞ്ചാ​​യ​​ത്തി​​ൽ​​നി​​ന്നാ​​ണ്​ ജ​​ന​​ഹി​​തം തേ​​ടു​​ന്ന​​ത്. 14ാം വാ​​ർ​​ഡാ​​യ പെ​​രും​​പ​​ഴ​​ശ്ശി​​യി​​ലാ​​ണ്​ അ​​ധ്യാ​​പ​​ക​​ൻ കൂ​​ടി​​യാ​​യ ഇൗ ​​യു​​വാ​​വ്​ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ബി.​​എ സോ​​ഷ്യോ​​ള​​ജി, ഡി.​​എ​​ഡ് എ​​ന്നി​​വ​​യി​​ൽ ബി​​രു​​ദ​​ധാ​​രി​​യാ​​ണ്. ആ​​റ​​ളം കൊ​​ട്ട​​വാ​​ളം സ്വ​​ദേ​​ശി​​യാ​​ണ് ഇൗ 24​​കാ​​ര​​ൻ.

സി.​​കെ. ഉ​​നൈ​​സ്: കാ​​മ്പ​​സ്​ ഫ്ര​​ണ്ട്​ ജി​​ല്ല പ്ര​​സി​​ഡ​​ൻ​​റാ​​യ സി.​​കെ. ഉ​​നൈ​​സ്​ ഇ​​രി​​ട്ടി ന​​ഗ​​ര​​സ​​ഭ​​യി​​ൽ എ​​സ്.​​ഡി.​​പി.​െ​​എ സ്ഥാ​​നാ​​ർ​​ഥി​​യാ​​യാ​​ണ്​ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ന​​ഗ​​ര​​സ​​ഭ 28ാം വാ​​ർ​​ഡാ​​യ ചാ​​വ​​ശ്ശേ​​രി ടൗ​​ണി​​ൽ​​നി​​ന്നാ​​ണ്​ ഇൗ 22​​കാ​​ര​​ൻ ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്.

മു​​ഹ​​മ്മ​​ദ് അ​​ജി​​നാ​​സ്: ഇം​​ഗ്ലീ​​ഷ് ബി​​രു​​ദ​​ധാ​​രി​​യും ന​​ര​​യം​​പാ​​റ സ്വ​​ദേ​​ശി​​യു​​മാ​​യ 24കാ​​ര​​ൻ മു​​ഹ​​മ്മ​​ദ് അ​​ജി​​നാ​​സ് എ​​ൽ.​​ഡി.​​എ​​ഫ്​ സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​യാ​​യാ​​ണ്​ മ​​ത്സ​​രി​​ക്ക​ു​​ന്ന​​ത്. ഇ​​രി​​ട്ടി മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലെ 19ാം വാ​​ർ​​ഡ്​ ഉ​​ളി​​യി​​ൽ ടൗ​​ണി​​ൽ​​നി​​ന്നാ​​ണ്​ ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്.

എം.​​കെ. ഹ​​സ​​ൻ: എ​​സ്.​​എ​​ഫ്.​െ​​എ ജി​​ല്ല ​ൈവ​​സ്​ പ്ര​​സി​​ഡ​​ൻ​​റാ​​യ എം.​​കെ. ഹ​​സ​​ൻ ത​​ല​​ശ്ശേ​​രി ന​​ഗ​​ര​​സ​​ഭ​​യി​​ലെ ചേ​​റ്റം​​കു​​ന്ന്​ വാ​​ർ​​ഡി​​ൽ​​നി​​ന്നാ​​ണ്​ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. പാ​​ല​​യാ​​ട്​ സ്​​​കൂ​​ൾ ഒാ​​ഫ്​ ലീ​​ഗ​​ൽ സ്​​​റ്റ​​ഡീ​​സി​​ൽ എ​​ൽ​​എ​​ൽ.​​എം ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​യാ​​ണ് ഇൗ 25 ​​കാ​​ര​​ൻ.

ഭ​​ര​​ത്​ ഡി. ​​പൊ​​തു​​വാ​​ൾ: 23 കാ​​ര​​നാ​​യ ഭ​​ര​​ത്​ ഡി. ​​പൊ​​തു​​വാ​​ൾ പ​​യ്യ​​ന്നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യി​​ലെ യു.​​ഡി.​​എ​​ഫ്​ സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ്. കോ​​ൺ​​ഗ്ര​​സ്​ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ഭ​​ര​​ത്​ 26ാം വാ​​ർ​​ഡി​​ൽ​​നി​​ന്നാ​​ണ്​ ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.