കാസർകോട്: ജില്ലയിൽ പാലുൽപാദനം വർധിപ്പിക്കുന്നതിന് 2.55 കോടി രൂപ ചെലവഴിച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. 510 പശുക്കളെ വിതരണം ചെയ്തു വരുകയാണ്. രണ്ട് കോടിയിലേറെ രൂപ ചെലവഴിച്ച് 2738 പശുക്കള്‍ക്ക് സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്തു വരുകയാണ്.
പാലുൽപാദനം പ്രോത്സാഹിക്കുന്നതിനായി 45 ലക്ഷം രൂപ ചെലവഴിച്ച് പാലിന് സബ്സിഡി പദ്ധതി നടപ്പിലാക്കി. മാംസോൽപാദനം വർധിപ്പിക്കുന്നതിനായി 86.7 ലക്ഷം രൂപ ചെലവഴിച്ച് 867 ആടുകളെ വിതരണം ചെയ്യുന്നു. മുട്ട ഉൽപാദനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി 128.98 ലക്ഷം രൂപ ചെലവഴിച്ച് 1,17,260 മുട്ടക്കോഴികളെ വിതരണം ചെയ്തു.
ആടുവളര്‍ത്തൽ പദ്ധതിക്കും സഹായം ചെയ്തുവരുകയാണ്. അഞ്ച് സെെൻറങ്കിലും സ്ഥലമുള്ളവര്‍ക്കുപോലും പരസഹായം കൂടാതെ പത്തോ ഇരുപതോ ആടിനെ വളര്‍ത്തി ലാഭമുണ്ടാക്കാന്‍ കഴിയും. ശുദ്ധമായ മാംസോൽപാദനം, ഭക്ഷ്യസുരക്ഷ, മാംസോൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യങ്ങള്‍ ഇതുവഴി സാധിക്കും. 10 കൊല്ലത്തോളമായി ആടും കോഴിയും വളര്‍ത്തുന്ന മൊഗ്രാലിലെ ഷൗക്കത്തിന് വലിയ രീതിയില്‍ ആടുവളര്‍ത്തല്‍ എന്ന ആശയം കോവിഡ് കാലത്താണ് തോന്നിയത്.
കൂടാതെ ജിവിതമാര്‍ഗം, മാനസികോല്ലാസം, മൊഗ്രാല്‍ പുത്തൂരിലെ മികച്ച വിപണന സാധ്യതകള്‍ എന്നിവ പദ്ധതിക്ക് മുതല്‍ക്കൂട്ടായി. വനിതകള്‍ക്കും ആടുവളര്‍ത്തല്‍ പദ്ധതിയുണ്ട്. നിരാലംബരായ വനിതകള്‍ കുടുംബനാഥരായിട്ടുള്ള ഒരേക്കറില്‍ താഴെ കൃഷിഭൂമിയുള്ളവര്‍ക്കും മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ മാര്‍ഗനിർദേശങ്ങള്‍ അനുസരിച്ച് പഞ്ചായത്തിലെ 16 വാര്‍ഡുകളിലും ഉള്‍പ്പെട്ട 72 വനിതകളെയാണ് പദ്ധതിയില്‍ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്.
72 വനിതകള്‍ക്ക് 10000 രൂപ വീതം ധനസഹായം സബ്സിഡിയായി നല്കുന്നു. പദ്ധതിയിലൂടെ വനിതകള്‍ക്ക് വരുമാന വർധനവും വരുംകാലങ്ങളില്‍ പഞ്ചായത്തിലെ ആടുവളര്‍ത്തല്‍ പദ്ധതികള്‍ക്ക് ആവശ്യമായ കുഞ്ഞുങ്ങളെ തദ്ദേശീയമായി ലഭ്യമാക്കുക എന്നതും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.