കാസർകോട്: പഴയ ചൂരി മദ്റസ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിെൻറ വിസ്താരവേളയില്‍ ഹാജരാകാതിരുന്ന പ്രതിഭാഗം സാക്ഷിക്കെതിരെ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു.
വാദിഭാഗത്തെ മുഴുവന്‍ സാക്ഷികളെയും പ്രതിഭാഗത്തെ മറ്റ് സാക്ഷികളെയും വിസ്തരിച്ചെങ്കിലും പ്രതിഭാഗത്തെ സാക്ഷികളില്‍ ഒരാളായ ക്ഷേത്രഭാരവാഹി മാത്രം ഹാജരായില്ല. മൂന്നു തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനാല്‍ ഈ സാക്ഷിക്കെതിരെ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസയക്കുകയായിരുന്നു. ക്ഷേത്രഭാരവാഹി സ്ഥലത്തില്ലെന്നാണ് പ്രതിഭാഗം കോടതിയെ ധരിപ്പിച്ചത്.
കേസ് തുടര്‍നടപടികള്‍ക്കായി കോടതി ഏപ്രില്‍ 12ലേക്ക് മാറ്റി. കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍. കേസിെൻറ വിചാരണ ജില്ല കോടതിയില്‍ പൂര്‍ത്തിയായിരുന്നു.ക്ഷേത്രഭാരവാഹി ഹാജരാകാത്തതിനാല്‍ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാനാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാല്‍ മാത്രമേ കേസില്‍ വിധി പറയുന്നതിനുള്ള തീയതി തീരുമാനിക്കാനാവുക. 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് മൂന്നംഗസംഘം റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് ടൗണ്‍ പൊലീസാണ് കൊലക്കുറ്റത്തിന് കേസെടുത്തതെങ്കിലും അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയും പ്രതികള്‍ അറസ്റ്റിലാകുകയുമായിരുന്നു.
പ്രദേശത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് മുമ്പ് തന്നെ റിയാസ് മൗലവി വധക്കേസില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ രണ്ടുമാസം കോടതി അടഞ്ഞുകിടന്നു. പിന്നീട് തുറന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ നടപടികള്‍ നീണ്ടുപോയി.അതിനിടെയാണ് ഒരു സാക്ഷി ഹാജരാകാത്തതുമൂലമുള്ള അനിശ്ചിതത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.