കാസർകോട്: ഉദ്ഘാടനത്തിനൊരുങ്ങി കേരള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യത്തെ സ്വന്തം അതിഥി മന്ദിരം. നീലഗിരിയെന്ന് പേരിട്ട മന്ദിരം മാര്‍ച്ച് രണ്ടിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം നിര്‍വഹിക്കും.
വിദേശകാര്യ, പാര്‍ലമെൻററികാര്യ സഹമന്ത്രി വി. മുരളീധരന്, വൈസ് ചാന്‍സലര്‍ പ്രഫ.എച്ച്. വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രണ്ട് നിലകളിലായി 25500 സ്ക്വയര്‍ ഫീറ്റിലാണ് നീലഗിരി പൂര്‍ത്തിയായിരിക്കുന്നത്. നാല് വി.ഐ.പി സ്യൂട്ട് റൂം, 21 എ.സി റൂം, ഓഫിസ്, രണ്ട് ഡോര്‍മിറ്ററികള്‍, 50 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍, അടുക്കള, ഡൈനിങ് ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മന്ദിരം. 10.13 കോടി രൂപയാണ് പദ്ധതി ചെലവ്.
സ്വന്തം അതിഥി മന്ദിരമെന്ന സര്‍വകലാശാലയുടെ ഏറെക്കാലത്തെ സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന പ്രകൃതി രമണീയമായ പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2019 ഏപ്രിലിലാണ് നിര്‍മാണം ആരംഭിച്ചത്.
കോവിഡ്കാലത്ത് പ്രവൃത്തികള്‍ നിര്‍ത്തിവെക്കേണ്ടിവന്നെങ്കിലും പിന്നീട് ദ്രുതഗതിയില്‍ നിര്‍മാണം പുരോഗമിച്ചു. നിലവില്‍ കാഞ്ഞങ്ങാട് വാടക കെട്ടിടത്തിലാണ് അതിഥി മന്ദിരം പ്രവര്‍ത്തിക്കുന്നത്. സ്വന്തം അതിഥി മന്ദിരം പൂര്‍ത്തിയായതിനാല്‍ ഇനി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗവും സെമിനാറുകളും ഉള്‍പ്പെടെ ഇവിടെ നടത്താന്‍ സാധിക്കും.
മറ്റ് നിരവധി അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും സര്‍വകലാശാലയില്‍ നടന്നുവരുകയാണ്. സെന്‍ട്രല്‍ ലൈബ്രറി, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ഹെല്‍ത്ത് സെൻറര്‍, സോളാര്‍ പ്ലാൻറ്, ക്വാര്‍ട്ടേഴ്സുകള്‍, വിദ്യാർഥികള്‍ക്കായുള്ള പൊതു അടുക്കള തുടങ്ങിയവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
കേന്ദ്ര സാമൂഹിക നീതി വകുപ്പ്, കേന്ദ്ര ന്യൂനപക്ഷ വകുപ്പ് എന്നിവയുടെ സഹായത്തോടെ നിർമിക്കുന്ന, 1200 വിദ്യാർഥികള്‍ക്കായുള്ള ഏഴ് ഹോസ്റ്റലുകള്‍ വിവിധ ഘട്ടങ്ങളിലാണ്.
കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിെൻറ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 50 കോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് കോംപ്ലക്സും നിർമിക്കും. കരിച്ചേരി പുഴയില്‍നിന്ന് സര്‍വകലാശാലയിലേക്ക് ജലമെത്തിക്കുന്ന വാട്ടര്‍ സപ്ലൈ സ്കീം അവസാന ഘട്ടത്തിലാണ്. ഇതിനായുള്ള പത്ത് ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കാന്‍ കഴിയുന്ന ജലസംഭരണിയും പൂര്‍ത്തിയായി.
കാസർകോട്: കേന്ദ്ര സര്‍വകലാശാലയുടെ 12ാമത് സ്ഥാപക ദിനാഘോഷം മാര്‍ച്ച് രണ്ടിന് നടക്കുമെന്ന് സർവകലാശാല പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സര്‍വകലാശാലയിലെ ചന്ദ്രഗിരി ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പങ്കെടുക്കും.
അക്കാദമിക് ഡീന്‍ പ്രഫ.കെ.പി. സുരേഷ് അക്കാദമിക് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്ഥാപകദിന പ്രഭാഷണം നടത്തും. സര്‍വകലാശാലയുടെ പ്രധാന കാമ്പസില്‍ പണി പൂര്‍ത്തിയാക്കിയ െഗസ്റ്റ് ഹൗസ് നീലഗിരിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. വൈകീട്ട് കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്ലുവിെൻറ നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.