പെരിയ: ഹരിത കാമ്പസ് യാഥാർഥ്യമാക്കുന്നതിെൻറ ഭാഗമായി ഒരുമരം ദത്തെടുക്കാം പദ്ധതിയുമായി കേരള കേന്ദ്ര സര്‍വകലാശാല.
ഇതിെൻറ ഭാഗമായി സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും ഒന്നോ അതിലധികമോ മരങ്ങള്‍ ഏറ്റെടുത്ത് പരിപാലിക്കും. ദത്തെടുക്കുന്നവരുടെ പേരുകള്‍ അതത് മരങ്ങളില്‍ രേഖപ്പെടുത്തും. ആയിരത്തിലേറെ മരങ്ങള്‍ ഇപ്രകാരം സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ആകര്‍ഷണീയമായ പൂക്കളുള്ള ബോട്ടില്‍ ബ്രഷ് ചെടികളും തണല്‍, ഫല വൃക്ഷങ്ങളുമാണ് കൂടുതലായും ഇപ്രകാരം നട്ടുവളര്‍ത്തുക. വൈസ് ചാന്‍സലര്‍ പ്രഫ.എച്ച്. വെങ്കടേശ്വര്‍ലുവിെൻറ നിര്‍ദേശ പ്രകാരം കാമ്പസ് ഡെവലപ്‌മെൻറ് കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. കമ്മിറ്റി അംഗം ഡോ. ജിന്നി ആന്‍റണിയാണ് കോഒാഡിനേറ്റര്‍. പദ്ധതിയുടെ ഉദ്ഘാടനം നാല് മരങ്ങള്‍ ഏറ്റെടുത്ത് വൈസ് ചാന്‍സലര്‍ പ്രഫ.എച്ച്. വെങ്കടേശ്വര്‍ലു നിര്‍വഹിച്ചു.
ഹരിത കാമ്പസിെൻറ ഭാഗമായി അടുത്ത ഘട്ടത്തില്‍ ആയിരത്തിലേറെ ചെടികളും കാമ്പസില്‍ നട്ടു വളര്‍ത്തും. അരലക്ഷത്തിലേറെ മരങ്ങളുള്ള മിനി ഫോറസ്റ്റ് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.