കാസർകോട്: ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയാൻ യു.ഡി.എഫുമായി സഹകരണം വേണ്ടെന്ന് സി.പി.എം നിർദേശം. എസ്.ഡി.പി.െഎ സഹകരണവും ഒഴിവാക്കണം. കാഞ്ഞങ്ങാട് ഡി.വൈ.എഫ്.െഎ പ്രവർത്തകൻ അബ്ദുറഹിമാൻ ഒൗഫ് കൊല്ലപ്പെട്ട സാഹചര്യത്തിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുമാണ് സംസ്ഥാന സമിതിയുടെ ഇൗ നിർദേശം. ഔഫ് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ലീഗുകാരുടെ സഹകരണം ബി.ജെ.പിയെ എതിർക്കാൻ ഉപയോഗിച്ചാൽ രാഷ്ട്രീയമായി സി.പി.എമ്മിനു ദോഷംചെയ്യുമെന്നാണ് സി.പി.എം വിലയിരുത്തൽ.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സി.പി.എമ്മിെൻറ കീഴ്ഘടകങ്ങളിൽ ഈ നിർദേശം ചർച്ചചെയ്ത് കാസർകോട് ജില്ലയിൽ യു.ഡി.എഫിെൻറ സഹകരണം തേടേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. സംസ്ഥാനത്ത് അൻപതോളം പഞ്ചായത്തുകളിൽ ആർക്കും മേൽകോയ്മയില്ല. ഇതിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായ ഗ്രാമ പഞ്ചായത്തുകൾ കാസർകോടാണ് കൂടുതൽ. ബി.ജെ.പിയെ താഴെയിറക്കാൻ യു.ഡി.എഫുമായി േചർന്നില്ലെങ്കിൽ കാസർകോട് ജില്ലയിൽ പത്തോളം പഞ്ചായത്തുകളിൽ ബി.ജെ.പി അധികാരത്തിൽ വരാനിടയുണ്ട്. എൽ.ഡി.എഫിനു ലഭിച്ച തിളക്കമാർന്ന വിജയത്തിന് മലബാറിൽ ലീഗ്വിരുദ്ധ ന്യൂനപക്ഷ വോട്ടുകളുണ്ട് എന്നാണ് സി.പി.എം വിലയിരുത്തൽ. അബ്ദുറഹിമാൻ ഒൗഫിെൻറ കൊലപാതകത്തിൽ പ്രതികൾ ലീഗുകാരാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഔഫ് കേസ് രാഷ്ട്രീയായുധമാക്കണമെങ്കിൽ നിലപാട് കർശനമാക്കണമെന്നാണ് സി.പി.എം തീരുമാനം. പ്രത്യേകിച്ച് ലീഗ് ശക്തി കേന്ദ്രങ്ങളിൽ. തുടർന്നാണ് കടുത്ത നടപടിക്ക് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയെ താഴെയിറക്കാൻ പുതിയ നീക്കം നടത്താമെന്നും ധാരണയുണ്ട്. അബദ്ധത്തിലോ, ബോധപൂർവമോ യു.ഡി.എഫ് വോട്ടുകൾ നേടി സി.പി.എം അംഗങ്ങൾ പ്രസിഡൻറ് അല്ലെങ്കിൽ വൈസ് പ്രസിഡൻറ് ആയാൽ രാജിവെക്കാൻകൂടി നിർദേശമുണ്ട്. കാറടുക്ക, എൻമകജെ പഞ്ചായത്തുകളിൽ കഴിഞ്ഞതവണ ബി.ജെ.പിയെ താഴെയിറക്കാൻ എൽ.ഡി.എഫും യു.ഡി.എഫും യോജിച്ചിരുന്നു. ഇത്തവണയും സമാന സാഹചര്യം നിലവിലുണ്ട്. അതിനുള്ള നീക്കം നടക്കുന്നതിനിടെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കടുത്ത നിർദേശം വന്നിരിക്കുന്നത്. ഇത് പാർട്ടി കാസർകോട് ജില്ല ഘടകത്തെ ആശയക്കുഴപ്പത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.