ബോവിക്കാനം: സഹകരണ അസി. രജിസ്ട്രാറായി പ്രവർത്തിച്ചയാൾക്ക് വിരമിച്ചയുടനെ എൽ.ബി.എസ് അഡ്മിനിസ്ട്രേറ്ററായി നിയമനം നൽകിയതിൽ അപാകതയെന്ന് ആക്ഷേപം. കോവിഡ് കാലത്ത് തൊഴിലും നിയമനങ്ങളുമില്ലാതെ ആയിരങ്ങൾ പ്രയാസപ്പെടുേമ്പാൾ, അരലക്ഷം രൂപക്ക് മുകളിൽ പെൻഷൻ പറ്റുന്നയാൾക്ക് നിയമനം നൽകിയത് വിവാദത്തിന് ഇടയാക്കി.
എൽ.ബി.എസ് എൻജിനീയറിങ് കോളജിൽ അഡ്മിനിസ്ട്രേഷൻ ഓഫിസറായി സഹകരണ അസി. രജിസ്ട്രാർ (എ.ആർ) തസ്തികയിൽ നിന്ന് കഴിഞ്ഞ േമയിൽ വിരമിച്ച ജയചന്ദ്രനെയാണ് നിയമിച്ചത്. ജയചന്ദ്രനേക്കാൾ യോഗ്യതയുള്ള മൂന്നുപേരെ തള്ളിയാണ് നിയമനമെന്നാണ് ആക്ഷേപം. പ്രതിമാസം 45000 ത്തോളം രൂപ ശമ്പളയിനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
മൂന്നു വർഷം വരെ നീട്ടാം. കൊളീജിയറ്റ് എജുക്കേഷൻ വിഭാഗത്തിൽ നിന്ന് എ.ഒയായി വിരമിച്ച ഒരാളും പൊലീസ് വകുപ്പിൽ നിന്ന് എ.ഒയായി വിരമിച്ച മറ്റൊരാളും വിദ്യാഭ്യാസ വകുപ്പിൽ അഡ്മിനിസ്ട്രേഷൻ ഓഫിസറായിരുന്ന വനിതയുമടക്കം നാലുപേരാണ് എൽ.ബി.എസ്.എ.ഒ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നത്. ബി.എയും എച്ച്.ഡി.സിയും മാത്രമുള്ള ജയചന്ദ്രെൻറ പ്രകടനം ഇൻറർവ്യൂവിൽ മറ്റുള്ളവരേക്കാൾ മെച്ചപ്പെട്ടിരുന്നില്ലെന്ന് എൽ.ബി.എസ് കേന്ദ്രങ്ങൾ പറയുന്നു.
എൽ.ബി.എസിലും ഇൗ നിയമനം അനിഷ്ടം സൃഷ്ടിച്ചിട്ടുണ്ട്. 2006 മുതൽ 2011വരെ എം.എൽ.എയുടെ പി.എയായിരുന്നു ഇദ്ദേഹം. ഭരണ പരിചയം ഇല്ല. എൽ.ബി.എസിൽ എ.ഒ തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് എ.ഐ.ടി.സി റൂൾസും യൂനിവേഴ്സിറ്റി നിയമവും പരീക്ഷാ നിയമവും അറിഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ. കോളജ് പ്രിൻസിപ്പൽ, എൽ.ബി.എസ് ഡയറക്ടർ എന്നിവരാണ് ഇൻറർവ്യൂ കമ്മിറ്റിയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.