ഇരിട്ടി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ കേന്ദ്ര സേനാംഗത്തിന് മലമ്പനി സ്ഥിരീകരിച്ചു. കുന്നോത്ത് ബെൻഹിൽ സ്കൂൾ ക്യാമ്പിൽ താമസിക്കുന്ന ഒഡിഷ സ്വദേശിയായ ബി.എസ്.എഫ് സേനാംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചു.
ക്യാമ്പിലുണ്ടായിരുന്ന 90 പേരുടെയും രക്തം പരിശോധിച്ചു. റാപിഡ് ടെസ്റ്റിൽ മറ്റാർക്കും രോഗം കണ്ടെത്തിയിട്ടില്ല. വിദഗ്ധ പരിശോധനക്കായി രക്തസാമ്പിളുകൾ ഇരിട്ടി താലൂക്ക് ആശുപത്രി ലാബിലേക്ക് അയച്ചു. ക്യാമ്പിൽ കൊതുകു നിവാരണ പ്രവർത്തനങ്ങൾ നടത്തി.
ആരോഗ്യവകുപ്പിന് ജാഗ്രതാനിർദേശമുണ്ട്. രോഗം സ്ഥിരീകരിച്ച സേനാംഗം ജില്ല ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ക്യാമ്പിൽ എത്തി.
ഒരാഴ്ച ക്യാമ്പിൽ പ്രത്യേക മുറിയിൽ നിരീക്ഷണത്തിൽ കഴിയണം. ഒഡിഷയിൽനിന്നുതന്നെ രോഗബാധിതനായി എത്തിയതാണെന്നാണ് ആരോഗ്യവകുപ്പ് നിഗമനം. ക്യാമ്പിലുള്ള മറ്റാർക്കും രോഗം കണ്ടെത്താത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന്് അധികൃതർ വ്യക്തമാക്കി.
വള്ളിത്തോട് ഹെൽത്ത് ഇൻസ്പെക്ടർ എം. സുരേശൻ, ജെ.എച്ച്.ഐമാരായ മനോജ് ജേക്കബ് ഉള്ളാട്ടിൽ, മുഹമ്മദ് സലീം, കെ.സി. അൻവർ, സന്ദീപ് സുധാകരൻ, നിഷ ജോസഫ്, ജെ.പി.എച്ച്.എൻ കെ. ഷിജിന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.