കാസർകോട്: ജല അതോറിറ്റിയുടെ വ്യത്യസ്ത ഒാഫിസിൽ മറുപടി നൽകുന്നതിലും വ്യത്യാസം. ജില്ല കാര്യാലയം ഓഫിസിലും (ഡിവിഷൻ ഓഫിസ്) അതിനുകീഴിൽ വരുന്ന കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഓഫിസിലും സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ മറുപടി തരുന്നതിന് വ്യത്യസ്ത നടപടിക്രമങ്ങളാണുണ്ടായത്.
അതോറിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവരാവകാശ നിയമപ്രകാരം കാസർകോട് ഡിവിഷൻ ഇൻഫർമേഷൻ ഓഫിസർക്കും കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഇൻഫർമേഷൻ ഓഫിസർക്കും 2020 ജൂലൈ രണ്ടിന് 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷ സമർപ്പിച്ചിരുന്നു. ഇൗ അപേക്ഷ സ്വീകരിച്ചു.
എന്നാൽ, ഇതേ മാസം 13ന് കാസർകോട് ഡിവിഷൻ ഓഫിസിൽനിന്ന് ടെക്നിക്കൽ അസി. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ഇതുമായി ബന്ധപ്പെട്ട് നൽകിയ ഒരു മറുപടിയിൽ പറയുന്നത്, പേക്ഷയിൽ പതിച്ച കോർട്ട് ഫീ സ്റ്റാമ്പ് കേരള വാട്ടർ അതോറിറ്റിയിൽ സ്വീകാര്യമല്ലെന്നും സബ് ഡിവിഷൻ ഓഫിസിൽ കുറയാത്ത ഏതെങ്കിലും ഓഫിസിൽ അടച്ച അസൽ രസീതി ഹാജരാക്കുകയും വേണമെന്നാണ്.
എങ്കിൽ മാത്രമേ ചോദ്യങ്ങൾ പരിശോധിക്കാൻ കഴിയൂവെന്നായിരുന്നു നിലപാട്. സമാനമായ അപേക്ഷയിൽ കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഓഫിസിൽ സമർപ്പിച്ച അപേക്ഷക്ക് 2020 സെപ്റ്റംബർ മൂന്നിന് മറുപടി നൽകുകയുണ്ടായി. 30 പ്രവൃത്തി ദിവസങ്ങൾക്കകം മറുപടി നൽകണമെന്നാണ് നിയമം. വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഒാഫിസറെ വിളിച്ചറിയിക്കുകയും പുറമെ സന്ദേശം അയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.