കാസർകോട്: മേയ് രണ്ടിന് നടക്കുന്ന വോെട്ടണ്ണലിൽ പെങ്കടുക്കുന്ന ഉദ്യോഗസ്ഥർ ആർ.ടി.പി.സി.ആർ ടെസ്റ്റിനായി പരക്കംപായുന്നു. ഏപ്രിൽ 29നോ 30നോ ടെസ്റ്റ് നടത്താനാണ് നിർദേശം ലഭിച്ചത്. ഇതിന് കഴിയാത്തവർ മേയ് ഒന്നിന് ആൻറിജൻ ടെസ്റ്റ് നടത്തണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്കാണ് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയത്. ഇതോടെ, ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങളിലേക്ക് ഒാടുകയാണ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരും അധ്യാപകരും.
കൗണ്ടിങ് സൂപ്പർവൈസർ, ൈമക്രോ ഒബ്സർവർ തുടങ്ങി ഒേട്ടറെ പേരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. അതത് ജില്ലകളിൽ ആർ.ടി.പി.സി.ആർ എടുക്കേണ്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി കലക്ടറുടെ സർക്കുലറുണ്ടെങ്കിലും എല്ലായിടത്തും വൻ തിരക്കാണ്. ചില കേന്ദ്രങ്ങളിലെത്തുന്ന ഉദ്യോഗസ്ഥരെ മെഡിക്കൽ സംഘം തിരിച്ചയച്ച സംഭവവുമുണ്ടായി. ഡ്യൂട്ടിയുള്ള നിയോജക മണ്ഡലത്തിൽ പോയി ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞാണ് തിരിച്ചയക്കൽ.
എന്നാൽ, ഏത് മണ്ഡലത്തിലാണ് ഡ്യൂട്ടിയെന്ന് 30നാണ് അറിയിപ്പ് ലഭിച്ചത്. ദൂരദിക്കിലുള്ളവർ തൊട്ടടുത്ത കേന്ദ്രത്തിൽ ടെസ്റ്റ് നടത്തരുതെന്ന് നിർദേശമില്ലെന്നു പറഞ്ഞിട്ടും മെഡിക്കൽ സംഘം അംഗീകരിക്കുന്നില്ല. ബന്ധപ്പെട്ട റിേട്ടണിങ് ഒാഫിസർ ഇടപെട്ടാണ് ഒടുവിൽ ഉദ്യോഗസ്ഥർക്ക് തൊട്ടടുത്ത കേന്ദ്രങ്ങളിൽ ടെസ്റ്റ് സൗകര്യം ഉറപ്പാക്കിയത്.
ആർ.ടി.പി.സി.ആർ ടെസ്റ്റിെൻറ റിസൽട്ട് എന്നു കിട്ടുമെന്നതിലാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. നിലവിൽ റിസൽട്ട് കിട്ടാൻ നാലോ അഞ്ചോ ദിവസമെങ്കിലും കാത്തിരിക്കേണ്ട സ്ഥിതിയാണ്. വോെട്ടണ്ണൽ കണക്കിലെടുത്ത് നേരത്തേ ടെസ്റ്റ് ഫലം കിട്ടുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.