നീലേശ്വരം: വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിെൻറ നീലേശ്വരം സ്റ്റോപ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം റെയില്‍വേ വികസന സമിതി മുഖ്യ രക്ഷാധികാരി പി. മനോജ്കുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം എം.പി വഴി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നല്കി.
അമ്പതു വർഷം പഴക്കമുള്ള സ്റ്റോപ്പാണ് നിർത്തലാക്കിയത്. എട്ടോളം പഞ്ചായത്തുകളിലെയും രണ്ട് മുനിസിപ്പാലിറ്റിയിലെയും ജനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് നീലേശ്വരം. മംഗളൂരു ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സ്പെഷല്‍ ട്രെയിനിെൻറ സ്റ്റോപ് ഇല്ലാതാകുന്നത് നീലേശ്വരത്തു നിന്നടക്കം ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന ഒട്ടേറെ യാത്രക്കാര്‍ക്ക് ദുരിതമാകും.
തീരദേശ - മലയോര പഞ്ചായത്തുകളിൽ താമസിക്കുന്ന നിരവധി ആളുകൾ ചെന്നൈയിൽ ജോലി ചെയ്യുന്നുണ്ട്. നേരത്തേ ഹസറത്ത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് ഡെയിലി സ്പെഷല്‍ (02618) ട്രെയിൻ സ്റ്റോപ് നീലേശ്വരം അടക്കം എട്ട് സ്റ്റേഷനുകളില്‍ ഒഴിവാക്കിയിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനം ഇടപെട്ടായിരുന്നു നീലേശ്വരത്ത് സ്റ്റോപ് പുനഃസ്ഥാപിച്ചത്. കാർഷിക കോളജ്, കേന്ദ്ര വിദ്യാലയം, സർവകലാശാല, സംസ്കൃത കോളജ്, വിവിധ ആർട്സ് ആൻഡ് സയൻസ് കോളജുകൾ എന്നിവക്ക് പുറമെ കാവിൽഭവൻ യോഗ കേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ ഹൗസ് ബോട്ട് ടെർമിനൽ എന്നിവയും നീലേശ്വരത്ത് പ്രവർത്തിക്കുന്നുണ്ട്. വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രമായ അഴിത്തല ബീച്ചും കോട്ടഞ്ചേരി മലയും നീലേശ്വരത്താണ്.
അതുകൊണ്ട് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിെൻറ സ്റ്റോപ് അടിയന്തരമായും പുനഃസ്ഥാപിക്കണമെന്നും ഇൻറർസിറ്റി എക്സ്പ്രസ് ഉൾപ്പെടെയുള്ള വണ്ടികൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.