ചെർക്കള: ചെർക്കള - ജാൽസൂർ അന്തർ സംസ്ഥാന പാതയിൽ പൊവ്വൽ - ശാന്തിനഗർ മേഖല കുരുതിക്കളമായി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മേഖലയിൽ വാഹനാപകടത്തിൽ മരിച്ചത് അഞ്ചുപേർ. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് പറയുന്നു.
പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപമുണ്ടായ സ്കൂട്ടർ അപകടത്തിൽ 43 വയസ്സുള്ള കരുണാകര റൈയും, പൊവ്വലിൽ ബൈക്ക് അപകടത്തിൽ 35 കാരനായ അഷ്റഫും, ബെഞ്ച് കോർട്ടിനടുത്ത് ബൈക്ക് അപകടത്തിൽ 44 കാരനായ വിജയനും, ശാന്തി നഗറിൽ സ്കൂട്ടർ അപകടത്തിൽ 24 കാരിയായ ഹണി അബ്രഹാമും, ഏറ്റവും ഒടുവിൽ ദിവസങ്ങൾ ക്ക് മുമ്പുണ്ടായ അപകടത്തിൽ 23 വയസ്സുകാരൻ അഖിലുമാണ് മരിച്ചത്.
വിവിധതരത്തിൽ മാരകമായി പരിക്കേറ്റ് ദുരിതത്തിൽ കഴിയുന്ന നിരവധി പേർ വേറെയുമുണ്ട്. ഓരോ അപകടവും പിന്നിടുമ്പോൾ കുടുംബങ്ങളുടെ കണ്ണീർ മാത്രമാണ് ബാക്കിയാകുന്നത്.
പലരും കുടുംബങ്ങളുടെ അത്താണിയാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിശോധനക്ക് വിധേയമാക്കപ്പെടണമെന്ന് മുളിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് പറഞ്ഞു.
നിലവിൽ മതിയായ സ്ഥലസൗകര്യമുള്ള ഈ മേഖലകളിൽ പരമാവധി വളവുകൾ ഒഴിവാക്കി വീതികൂട്ടി ശാസ്ത്രീയമായ തരത്തിൽ റോഡുവികസനം സാധ്യമാക്കണം.
ഇതിനായി ജനപ്രതി നിധികളും ഉദ്യാഗസ്ഥരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായ തീരുമാനമെടുക്കണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.