ജില്ലയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ വകുപ്പ് മന്ത്രി ജി.ആർ. അനിൽ കാഞ്ഞങ്ങാട് പൊതുമരാമത്ത് െറസ്റ്റ് ഹൗസിൽ അവലോകനം ചെയ്യുന്നു

സംസ്ഥാനത്ത് 50 പുതിയ മാവേലി സ്റ്റോറുകൾ

കാഞ്ഞങ്ങാട്: സപ്ലൈകോയുടെ അമ്പതാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകൾ കൂടി ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ശനിയാഴ്ച പുതുക്കൈ ചേടി റോഡ് മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

അവശ്യസാധനങ്ങൾ കുറഞ്ഞനിരക്കിൽ സപ്ലൈകോ ലഭ്യമാക്കുന്നതിലൂടെ പൊതുമാർക്കറ്റിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് സപ്ലൈകോയുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ സപ്ലൈകോയുടെ വിൽപനയെ ബാധിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞമാസം മാത്രം 83.5 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോ കടകളിൽനിന്ന് അവശ്യസാധനങ്ങൾ വാങ്ങിയത്. കഴിഞ്ഞ എട്ടു വർഷമായി വില വർധിപ്പിക്കാതെ 13 ഇനം അവശ്യസാധനങ്ങൾ വിൽപന നടത്തിയതിലൂടെ സപ്ലൈകോക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.

ഇത് പരിഹരിക്കാൻ സർക്കാർ ഊർജിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നെല്ല് സംഭരിച്ചവകയിൽ 1090 കോടി രൂപ കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കാനുണ്ടെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വില നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരിച്ചവകയിൽ കഴിഞ്ഞവർഷം വരെയുള്ള മുഴുവൻ തുകയും കൊടുത്തുതീർത്തു. അവശേഷിക്കുന്ന കുടിശ്ശികവിതരണം ആരംഭിച്ചിട്ടുണ്ട്.

വരുന്ന ഓണത്തിന് റേഷൻകടകളിലൂടെ 10 കിലോ വീതം അരി നൽകുന്നതിനാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിയെ ഉടൻ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. 99ാമത് മാവേലി സ്റ്റോറാണ് ചേടി റോഡിൽ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മൂന്നു വർഷത്തിനകം 99 സപ്ലൈകോ കടകൾ സംസ്ഥാനത്ത് ആരംഭിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ആദ്യവിൽപന കെ.വി. അമ്പുഞ്ഞിക്ക് നൽകി നിർവഹിച്ചു. ബിൽടെക് അബ്ദുല്ല, കെ.വി. പ്രഭാവതി, എൻ.വി. രാജൻ, പള്ളിക്കൈ രാധാകൃഷ്ണൻ, പി.വി. മോഹനൻ, കെ. രവീന്ദ്രൻ, അഡ്വ. കെ. രാജ്മോഹൻ, കെ.പി. ബാലകൃഷ്ണൻ, സി.കെ. ബാബുരാജ്, അബ്ദുറസാക്ക് തായലക്കണ്ടി, കെ.പി. ടോമി, അഡ്വ. നിസാം, വി. വെങ്കിടേഷ്, പി. പത്മനാഭൻ, പനങ്കാവ് കൃഷ്ണൻ, ഉദിനൂർ സുകുമാരൻ, പ്രമോദ് കരുവളം, പി.കെ. നാസർ, രതീഷ് പുതിയപുരയിൽ, സുരേഷ് പുതിയേടത്ത്, ആന്‍റക്സ് ജോസഫ് എന്നിവർ സംസാരിച്ചു. സപ്ലൈകോ റീജനൽ മാനേജർ പി.സി. അനൂപ് സ്വാഗതവും ജില്ല സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു നന്ദിയും പറഞ്ഞു.

'കെ-​സ്റ്റോ​ർ: ജി​ല്ല​യി​ൽ വി​പു​ല​മാ​ക്കും'

കാ​ഞ്ഞ​ങ്ങാ​ട്: കെ-​സ്റ്റോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ജി​ല്ല​യി​ൽ വി​പു​ല​മാ​ക്കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. നി​ല​വി​ൽ 12 സ്റ്റോ​റു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ണ​ത്തി​ന് മു​മ്പാ​യി 30 കെ-​സ്റ്റോ​റു​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റേ​ഷ​ൻ ഷോ​പ്പു​ക​ളോ​ട് ചേ​ർ​ന്നാ​ണ് കെ-​സ്റ്റോ​ർ പ്ര​വ​ർ​ത്തി​ക്കു​ക. ഗ്യാ​സ് സി​ലി​ണ്ട​ർ, സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി​യാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. സ​പ്ലൈ​കോ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പു​റ​മേ വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ ഉ​ൽ​പ​ന്ന​ങ്ങ​ൾ, കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ കെ-​സ്റ്റോ​റി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​ഞ്ഞ​ങ്ങാ​ട് പൊ​തു​മ​രാ​മ​ത്ത് റെ​സ്റ്റ് ഹൗ​സി​ൽ ജി​ല്ല​യി​ലെ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കെ-​സ്റ്റോ​ർ റേ​ഷ​ൻ ലൈ​സ​ൻ​സി​മാ​രു​ടെ​യും അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Tags:    
News Summary - 50 new Maveli stores in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.