വ​ളാ​പ്പാ​ടി പാ​ലം നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ൾ

വളാപ്പാടിക്ക് പാലമായി ഇനി വേണ്ടത് ബസ്

കാ​ഞ്ഞ​ങ്ങാ​ട്: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ചെ​മ്മ​ട്ടം​വ​യ​ൽ -കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡി​ലെ വ​ളാ​പ്പാ​ടി പാ​ലം തു​റ​ക്കു​ന്നു. പ​ഴ​യ ഇ​ടു​ങ്ങി​യ പാ​ലം പൊ​ളി​ച്ച് പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി​യ​ത് മാ​ർ​ച്ചി​ലാ​ണ്.

കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ക​ഴി​ഞ്ഞ​തോ​ടെ ഇ​നി വ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി ജി​ല്ലി നി​ര​ത്തി​യാ​ൽ വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടാം. ഈ ​മാ​സം​ത​ന്നെ പാ​ലം തു​റ​ക്കു​മെ​ങ്കി​ലും മ​ഴ​യാ​യ​തി​നാ​ൽ ടാ​റി​ങ് വൈ​കു​മെ​ന്ന് പി.​ഡ​ബ്ല്യു.​ഡി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

5.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള പാ​ല​ത്തി​ന്‍റെ ന​ടു​വി​ൽ ഒ​രു തൂ​ണും ഇ​രു​ഭാ​​ഗ​ത്തും സൈ​ഡ് വാ​ളു​മാ​ണ്. ആ​റ് മീ​റ്റ​ർ വീ​ത​മു​ള്ള ര​ണ്ട് സ്പാ​നു​ക​ളു​ണ്ട്. കൈ​വ​രി​യ​ട​ക്കം 8.5 മീ​റ്റ​റാ​ണ് വീ​തി. ഒ​ന്ന​ര കോ​ടി ചെ​ല​വി​ട്ടാ​ണ് പാ​ലം പ​ണി​ത​ത്. 18.7 കി​ലോ മീ​റ്റ​ർ പാ​ത​യി​ൽ ഇ​നി ചെ​മ്മ​ട്ടം​വ​യ​ലി​ന് താ​ഴെ​യു​ള്ള വ​യ​ൽ ഭാ​​ഗ​ത്താ​ണ്​ മെ​ക്കാ​ഡം ചെ​യ്യാ​ൻ ബാ​ക്കി​യു​ള്ള​ത്. ഇ​വി​ടെ 4.5 കോ​ടി ചെ​ല​വി​ട്ടു​ള്ള ന​വീ​ക​ര​ണ​ത്തി​ന് എ​സ്റ്റി​മേ​റ്റ് കൊ​ടു​ത്തി​ട്ടു​ണ്ട്. 10 മീ​റ്റ​ർ വീ​തി​യി​ൽ നാ​ല് മീ​റ്റ​ർ ഉ​യ​ർ​ത്തി അ​ധി​ക​മാ​യി ര​ണ്ട് പൈ​പ്പ് ക​ൽ​വ​ർ​ട്ട് കൂ​ടി ചേ​ർ​ക്കു​ന്ന​തോ​ടെ ഏ​തു​മ​ഴ​യി​ലും ​ഗ​താ​​ഗ​തം സാ​ധ്യ​മാ​കും. ഇ​തി​നാ​യി സ്ഥ​ലം ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​പ​ത്രം കി​ട്ട​ണം. എ​ങ്കി​ൽ അ​ടു​ത്ത മാ​ർ​ച്ചി​ൽ പ​ണി തു​ട​ങ്ങി മ​ഴ​ക്ക് മു​മ്പ്​ ​ഗ​താ​​ഗ​തം സാ​ധ്യ​മാ​കും. മ​ടി​ക്കൈ വ​ഴി മ​ല​യോ​ര​ത്തേ​ക്കു​ള്ള പ്ര​ധാ​ന​പാ​ത​യാ​ണി​ത്. ഇ​തു​വ​ഴി കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് ജി​ല്ല ആ​ശു​പ​ത്രി, മു​ണ്ടോ​ട്ട്, കാ​ഞ്ഞി​ര​പ്പൊ​യി​ൽ, എ​ണ്ണ​പ്പാ​റ, താ​യ​ന്നൂ​ർ, അ​ടു​ക്കം, പ​ര​പ്പ, വെ​ള്ള​രി​ക്കു​ണ്ട്, കൊ​ന്ന​ക്കാ​ട് റൂ​ട്ടി​ൽ ബ​സ് സ​ർ​വി​സ് തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് നി​ല​വി​ൽ കാ​ഞ്ഞി​ര​പ്പൊ​യി​ലി​ന് അ​പ്പു​റ​ത്തേ​ക്ക് ബ​സു​ക​ൾ ഓ​ടു​ന്നി​ല്ല. ര​ണ്ട​ര കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള ആ​ന​ക്കു​ഴി​യി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്താ​ണ് ഏ​ഴാം​മൈ​ൽ വ​ഴി കാ​ഞ്ഞ​ങ്ങാ​ട് എ​ത്തു​ന്ന​ത്.

മ​ടി​ക്കൈ വ​ഴി ബ​സ് സ​ർ​വി​സു​ണ്ടാ​യാ​ൽ 12 രൂ​പ​യോ​ളം ടി​ക്ക​റ്റ് നി​ര​ക്ക് ലാ​ഭി​ക്കാം. 35 മി​നി​ട്ട് കൊ​ണ്ട് ന​ഗ​ര​ത്തി​ലെ​ത്തു​ക​യും ചെ​യ്യാം. കോ​ടോം ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലാ​യ​തോ​ടെ എ​ണ്ണ​പ്പാ​റ, താ​യ​ന്നൂ​ർ മു​ത​ൽ കാ​ലി​ച്ചാ​ന​ടു​ക്കം ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് കി​ഴ​ക്കു​ഭാ​ഗ​ത്തേ​ക്ക് പോ​കാ​നും ഇ​തേ​ദു​രി​ത​മു​ണ്ട്.

ഇ​പ്പോ​ൾ പ​ല ബ​സു​ക​ൾ ക​യ​റി ഏ​ഴാം​മൈ​ൽ, ഒ​ട​യം​ചാ​ൽ ചു​റ്റി​യോ അ​ടു​ക്കം​വ​ഴി ഇ​ട​ത്തോ​ട് പോ​യോ ആ​ണ് താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. നേ​രി​ട്ട് ബ​സ് സ​ർ​വി​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ സ​മ​യ​വും പ​ണ​വും ലാ​ഭി​ക്കാ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​ല​യോ​ര​ത്തു​ള്ള​വ​ർ​ക്ക് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്കും അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ​ത്താ​നും ഒ​രു ബ​സി​ൽ ക​യ​റി​യാ​ൽ മ​തി​യാ​വും.

റോ​ഡ് മെ​ക്കാ​ഡം ചെ​യ്ത​തോ​ടെ ഇ​ന്ധ​ന ചെ​ല​വും തേ​യ്​​മാ​ന​വും കു​റ​യു​ന്ന​തി​നാ​ൽ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളെ​ങ്കി​ലും ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വേ​ള​യി​ൽ ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags:    
News Summary - A bus is now needed as a bridge to Valappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.