പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന സ്ഥ​ലം റെ​യി​ൽ​വേ​യു​ടെ പ്ര​തി​നി​ധി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് നി​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളു​ടെ മു​റ​വി​ളി​ക്കു​ശേ​ഷം സൗ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​പ്ന​മാ​യ സൗ​ത്ത് സ്കൂ​ളി​ന് സ​മീ​പ​ത്താ​യു​ള്ള മേ​ൽ​പാ​ല​ത്തി​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു. റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​ർ കെ. ​സ​ന്ദീ​പ് ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മേ​ൽ​പാ​ല​ത്തി​ന് റെ​യി​ൽ​വേ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​തോ​ടെ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് പാ​ള​ത്തി​ന് ഇ​രു​വ​ശ​ത്തും ക​ഴി​യു​ന്ന​വ​ർ. സ്കൂ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ രാ​വി​ലെ​യും വൈ​കീ​ട്ടും മ​റ്റു മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ പാ​ളം ക​ട​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ഭീ​തി ഉ​യ​ർ​ത്തി​യി​രു​ന്നു. അ​പ​ക​ട​സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി ‘മാ​ധ്യ​മം’​ഉ​ൾ​പ്പെ​ടെ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. നി​ര​വ​ധി​പേ​ർ പാ​ളം ക​ട​ക്ക​വെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​ർ അ​ടു​ത്തി​ടെ​യാ​ണ് ഇ​വി​ടെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​ത്. തീ​ര​ദേ​ശ​ത്തു​ള്ള​വ​ർ ദേ​ശീ​യ​പാ​ത സൗ​ത്തി​ലു​ൾ​പ്പെ​ടെ എ​ത്താ​ൻ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​റെ​യി​ൽ​പാ​ള​മാ​ണ്.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ്കൂ​ൾ വി​ക​സ​ന​സ​മി​തി​യു​ടെ​യും നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

ത​ട​സ്സ​ങ്ങ​ൾ നീ​ങ്ങി പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണി​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് റെ​യി​ൽ​വേ​യു​ടെ സ​ഹാ​യ​ത്താ​ൽ പ​ദ്ധ​തി പെ​ട്ടെ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി. സു​ജാ​ത പ​റ​ഞ്ഞു. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന സ്ഥ​ലം ക​ഴി​ഞ്ഞ​ദി​വ​സം റെ​യി​ൽ​വേ​യു​ടെ പ്ര​തി​നി​ധി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബി​ൽ​ടെ​ക് അ​ബ്ദു​ല്ല, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ. ​ല​ത, കെ. ​പ്ര​ഭാ​വ​തി, കെ. ​അ​നീ​ശ​ൻ, കൗ​ൺ​സി​ല​ർ അ​ബ്ദു​റ​ഹ്മാ​ൻ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ​ബ​ഷീ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ എ. ​ശ​ബ​രീ​ശ​ൻ, കെ.​വി. ദാ​മോ​ദ​ര​ൻ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Kanhangad municipality-fly over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.