കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച

സ​തീ​ശ​ന്റെ കൃ​ഷി

ബളാലിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു ഇവിടെ ആദ്യമായാണ് ആനയിറങ്ങുന്നതെന്ന് നാട്ടുകാർ

കാ​ഞ്ഞ​ങ്ങാ​ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ മാ​ലോം വ​ലി​യ​പു​ഞ്ച​യി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. കൊ​ന്ന​ക്കാ​ട് സ്വ​ദേ​ശി അ​ത്തി​ക്ക​ൽ സ​തീ​ശ​ന്‍റെ കൃ​ഷിസ്ഥ​ല​ത്താ​ണ് കാ​ട്ടാ​ന​കൂ​ട്ടം ഇ​റ​ങ്ങി​യ​ത്. സ​തീ​ശ​ൻ ഗ​ൾ​ഫി​ലാ​ണ്. കൃ​ഷി​സ്ഥ​ല​ത്ത് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ജോ​ലി​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച​താ​യി ക​ണ്ട​ത്. തെ​ങ്ങു​ക​ളും വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു. സ്ഥ​ല​ത്ത് ആ​ന​പ്പി​ണ്ടം ക​ണ്ട​താ​ണ് കൃഷി ന​ശി​പ്പി​ച്ച​ത് ആ​ന​ക​ളെ​ന്ന്​ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​ത്. വ​ന​പ്ര​ദേ​ശ​മാ​ണ് ഈ ​ഭാ​ഗ​ത്തെ​ങ്കി​ലും ഇ​വി​ടെ ആ​ദ്യ​മാ​യാ​ണ് ആ​ന​യി​റ​ങ്ങു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. 

Tags:    
News Summary - A herd of wild animals came down in Balal and destroyed the crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.