കാഞ്ഞങ്ങാട്: തോക്കുകളുമായി രണ്ടംഗ നായാട്ടുസംഘത്തെ വനത്തിനുള്ളിൽനിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഒരാൾ കടന്നുകളഞ്ഞു. പനത്തടി ഫോറസ്റ്റ് സെക്ഷന്റെ ആന്റി പോച്ചിങ് ഓപറേഷനിലാണ് പ്രതികൾ കുടുങ്ങിയത്. രാജപുരം പൈനിക്കര റിസർവ് വനത്തിൽനിന്നാണ് പ്രതികൾ പിടിയിലായത്.
കള്ളാർ മഞ്ഞങ്ങാനം നീളംകയം സ്വദേശികളായ സി. രാജേഷ്, ബി. രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദിവാകരൻ എന്ന ദീപു സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. കൃഷിനാശത്തിന് കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാമെന്ന നിയമം ദുരുപയോഗം ചെയ്യാനുള്ള പ്രതികളുടെ ശ്രമം തടഞ്ഞതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൈനിക്കര പ്ലാന്റേഷന്റെ സമീപപ്രദേശങ്ങളിലെ വീട്ടുകാരുടെ ആടുകളെ നായാട്ടുകാർ തട്ടിക്കൊണ്ടുപോവുന്നുവെന്ന പരാതിയും വ്യാപകമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റാണിപുരം, പാണത്തൂർ വനമേഖലയിൽ നേരത്തേ നായാട്ടുസംഘത്തെ പിടികൂടിയിരുന്നു.
പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി. ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആർ.കെ. രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ പ്രകാശൻ, വിമൽരാജ്, വിനീത്, വിഷ്ണു കൃഷ്ണൻ എന്നിവരാണ് ഓപറേഷനിൽ പങ്കെടുത്തത്. പ്രതികളെ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാഹുലിന്റെ നേതൃത്വത്തിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.