കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ എത്തിയ ലക്ഷദ്വീപ് സ്വദേശിയായ യുവാവിനെ കാഞ്ഞങ്ങാട്ട് കാണാതായി. സംഭവത്തിൽ സഹോദരന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലക്ഷദ്വീപ് കടമത്ത് ഐസ് ലാൻഡ് ദ്വീപിൽ താമസിക്കുന്ന കെ.സി. കോയമ്മയുടെ മകൻ ഫൈസൽ തെരക്കാലിനെയാണ് (48) കഴിഞ്ഞ 28മുതൽ കാണാതായത്. ഫൈസലും ലക്ഷദ്വീപ് സ്വദേശിനിയായ ഭാര്യയും നേരത്തെ ചെറുവത്തൂരിൽ താമസിച്ചിരുന്നു. ഈ സമയത്ത് ഭാര്യ നൽകിയ ഗാർഹിക പീഡന കേസിലാണ് ഫൈസൽ ലക്ഷദ്വീപിൽനിന്ന് കാഞ്ഞങ്ങാട്ട് കോടതിയിൽ ഹാജരാകാൻ എത്തിയത്.അന്നേ ദിവസം യുവാവ് കോടതിയിൽ ഹാജരായിരുന്നു.
ഇതിന് ശേഷമാണ് കാണാതാകുന്നത്. ലക്ഷദ്വീപിൽ ഫൈസൽ തിരിച്ചെത്തിയില്ലെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. പല ഭാഗത്തും അന്വേഷണം നടത്തിയിട്ടും ഫൈസലിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടർന്നാണ് സഹോദരൻ ഉൾപ്പെടെ ബന്ധുക്കൾ കാഞ്ഞങ്ങാട് എത്തിയത്. പൊലീസ് സഹോദരൻ സിയാദ് തെക്കരക്കലിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.