കാഞ്ഞങ്ങാട്: സൈക്കിൾ കാണാതായതിന് പരാതിയുമായെത്തിയ എട്ടാം ക്ലാസ് വിദ്യാർഥി അഭിജിത്തിന് പുതിയ സൈക്കിൾ വാങ്ങിനൽകി ഹോസ്ദുർഗ് പൊലീസ്. കല്ലൂരാവിയിലെ ശ്രീജയുടെ മകൻ അഭിജിത്തിനാണ് പൊലീസ് വക സൈക്കിൾ കിട്ടിയത്.
ഒരാഴ്ച മുമ്പാണ് കുട്ടി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി വന്നത്. അഭിജിത് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ വിദ്യാർഥിയാണ്. സ്കൂളിൽ പോവുകയും വരികയും ചെയ്തിരുന്ന സൈക്കിൾ നഷ്ടപ്പെട്ട പരാതിയുമായാണ് വന്നത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദിന് പരാതിയും നൽകി. കുട്ടിയുടെ വിഷമം കണ്ട ഇൻസ്പെക്ടർ നഷ്ടപ്പെട്ട സൈക്കിൾ കണ്ടെത്താമെന്ന് വാക്കുനൽകി തിരിച്ചയച്ചു.
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ശ്രീജക്ക് മകന് പുതിയ സൈക്കിൾ വാങ്ങുന്നത് പ്രയാസമായിരുന്നു. കാണാതായ സൈക്കിൾ തിരിച്ചുകിട്ടാതെ വന്നതോടുകൂടി ഹോസ്ദുർഗ് പൊലീസ് അഭിജിത്തിന് പുതിയ സൈക്കിൾ സംഘടിപ്പിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ പുതിയ സൈക്കിളുമായി അഭിജിത്തും അമ്മ ശ്രീജയും പൊലീസ് സ്റ്റേഷനിൽനിന്ന് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.