കാഞ്ഞങ്ങാട്: മാലിന്യം റോഡിലും പരിസരങ്ങളിലും വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ് കെ.വി. അഭിനവ്. കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർഥിയായ അഭിനവ് ബോർഡ് സ്ഥാപിച്ചാണ് രംഗത്തുവന്നത്. മാലിന്യം വലിച്ചെറിയൽ പതിവായ കോട്ടച്ചേരി-കിഴക്കുംകര വെള്ളായി പാലം റോഡും പരിസരവും എപ്പോഴും ദുർഗന്ധപൂരിതമാണ്. നാട്ടുകാരും സന്നദ്ധ സംഘടനകളും ഇതിനെതിരെ പലപ്പോഴും മുന്നറിയിപ്പുകളുമായി രംഗത്തു വന്നെങ്കിലും ഫലമുണ്ടായില്ല. റോഡിനിരുവശവും ഒഴിഞ്ഞ സ്ഥലവും മരങ്ങൾ നിറഞ്ഞ് കാടു പിടിച്ചുകിടക്കുന്നതിനാലുമാണ് മാലിന്യം വലിച്ചെറിയാൻ ഈ മേഖല തിരഞ്ഞെടുക്കുന്നത്. മദ്യപാനികളും ഒറ്റപ്പെട്ട സ്ഥലത്ത് തമ്പടിക്കുന്നത് നാട്ടുകാർക്ക് ശല്യമായിരുന്നു. കോട്ടച്ചേരിയിലെ സോമൻ-മിനി ദമ്പതികളുടെ മകനാണ് അഭിനവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.